ആലത്തൂര്‍: ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി യുടെ ഭാഗമായി 2022-23 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബ ന്ധപ്പെട്ട് ബ്ലോക്ക് വികസന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പ ഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങളെ ജന്‍ഡര്‍ സൗഹൃദമാക്കു ന്നതിന് 40 ലക്ഷം രൂപ വകയിരുത്തി വിവിധ പദ്ധതികള്‍ പൂര്‍ത്തി യാക്കും. 36 ലക്ഷം രൂപ വകയിരുത്തി രണ്ട് സ്മാര്‍ട്ട് അങ്കണവാടികള്‍ നിര്‍മ്മിക്കും. ആലത്തൂര്‍ താലൂക്ക് ആശുപത്രി അടിസ്ഥാന സൗകര്യ വികസനത്തിനായി ഒന്നര കോടിയും, തളരുന്നവര്‍ക്ക് തണലായി സാന്ത്വനപരിചരണം പദ്ധതിക്ക് 28 ലക്ഷം, കാര്‍ഷിക മേഖലയില്‍ നിറസമൃദ്ധി പദ്ധതിക്ക് 90 ലക്ഷം, സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിക്ക് 1.21 കോടി, ക്ഷീരസാഗരം പദ്ധതിക്ക് 30 ലക്ഷം എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്.
കരട് വികസന രേഖ ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പദ്ധതി രേഖ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി നിര്‍വ്വഹിച്ചു. പരിപാടിയില്‍ ആല ത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയാ യി. ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ സുലോചന, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വി.വി കുട്ടികൃഷ്ണന്‍, ആരോഗ്യ വികസനകാര്യ സ്റ്റാന്‍ ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അലീമ, ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റുമാരായ ലിസി സുരേഷ്, രമണി ടീച്ചര്‍, എ. ഷൈനി, ഹസീന ടീച്ചര്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എം.വി അപ്പുണ്ണി നായര്‍, സെക്രട്ടറി എം. കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.