മണ്ണാര്‍ക്കാട്: വിദ്യാലയത്തിന് ബാന്റ്‌സെറ്റ് നല്‍കി പൂര്‍വ്വ വിദ്യാര്‍ ഥികള്‍. പൂര്‍വ്വ വിദ്യാര്‍ഥികളായ ആത്മജാ വിനോദും സഹോദരന്‍ ആദിസപ്ത വിനോദുമാണ് തങ്ങളുടെ മാതൃ വിദ്യാലയമായ നെല്ലി പ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിന് ഒരു ലക്ഷത്തി അറുപതിനായിരം രൂപ വിലവരുന്ന ബാന്റ് സെറ്റ് വാങ്ങാനുളള ചെക്ക് നല്‍കിയത്. പി.ടി.എ പ്രസിഡന്റും മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാനുമായ സി.മുഹമ്മദ് ബഷീറിന് ചെക്ക് കൈമാറി. ചട ങ്ങില്‍ സ്‌കൂള്‍ പ്രധാനാധ്യാപിക കെ.എം സൗദത്ത് സലീം അധ്യ ക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ലെഫ്റ്റനന്റ് പി.ഹംസ നന്ദിയും പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ ഇബ്രാഹിം, അധ്യാപകരായ ജിത, സല്‍മ, കെ.പി അബ്ദുല്‍ സലീം, പി.കെ അബ്ബാസ്, അബ്ദുല്‍ ഗഫൂര്‍, നസീര്‍ ബാബു, ഷെമീര്‍ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!