കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ പവി.എ.എല്‍.പി. സ്‌കൂ ളിന്റെ സഹകരണത്തോടെ ഊര്‍ജ്ജം നാളേയ്ക്ക് എന്ന പേരില്‍ നടത്തിയ ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ ക്ലാസ് ശ്രദ്ധേയ മായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് മൊയ്തീന്‍കുട്ടി അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗണ്‍സിലര്‍ ചന്ദ്രദാസന്‍ ആമുഖഭാഷണം നടത്തി.ലൈബ്രറി വനിതാവേദി സംഘടിപ്പിച്ച വിനോദയാത്ര 2022 ന്റെ യാത്രാ വിവരണം തയ്യാറാക്കിയതില്‍ മികച്ച രചനക്ക് ഉഷാ കുമാരിക്കുള്ള ഉപഹാരം വാര്‍ഡ് മെമ്പര്‍ ഹംസ കിളയിലും സ്‌കൂള്‍ പരിസ്ഥിതിദിന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം വാര്‍ഡ് മെമ്പര്‍ ഫായിസ ടീച്ചറും വിതരണം ചെയ്തു.മണ്ണാര്‍ക്കാട് കെ. എസ്. ഇ.ബി. അസി. എഞ്ചിനീയര്‍ അബ്ദുള്‍നാസര്‍, സിസ്റ്റം ഓപ്പറേറ്റര്‍ സോജി,റിട്ടയേര്‍ഡ് അസി.എഞ്ചിനീയര്‍ അഷറഫ് എന്നിവര്‍ ക്ലാ സ്സെടുത്തു.രാമകൃഷ്ണന്‍.കെ,ഹു സൈന്‍.എ,ശങ്കരന്‍.സി,ശിവശങ്കരന്‍. കെ.വി ,സുബ്രഹ്മണ്യന്‍.എ,സത്യഭാമ. , രാധ. പിഎന്നിവര്‍ നേതൃത്വം നല്‍കി.കെ വിപിന്‍ സ്വാഗതവും ഷൗക്കത്ത്. എനന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!