പാലക്കയം : പാലക്കയത്തെ മലയോരമേഖലയായ വട്ടപ്പാറ മേഖല യില്‍ കഴിഞ്ഞ ഒരാഴ്ചക്കാലമായി രാത്രികാലങ്ങളില്‍ കാട്ടാനക്കൂട്ട മിറങ്ങി വ്യാപകമായ രീതിയില്‍ കൃഷി നശിപ്പിച്ചു. തെങ്ങ്, കമുക്, വാഴ തുടങ്ങിയ കൃഷികളാണ് ഏറെയും നശിപ്പിക്കപ്പെട്ടത്. വര്‍ഷ ങ്ങളായി പരിപാലിച്ചു കൊണ്ടുവന്ന കൃഷികളാണ് ഒറ്റരാത്രികൊണ്ട് കാട്ടാന നാമാവശേഷം ആക്കിയത്. ആനയെ ഉള്‍ വനത്തിലേക്ക് കയറ്റി വിടാനാവശ്യമായ നടപടി എടുക്കാന്‍ വനം വകുപ്പ് മടിക്കു കയാണെന്ന് നാട്ടുകാര്‍ പറയുന്നു. പതിനാറു പറയില്‍ ബോസ്, സജി ബിജു, എന്നിവരുടെ അറുപതോളം തെങ്ങും, നൂറ്റമ്പതോളം കവു ങ്ങും, നാനൂറോളം കുലച്ച വാഴകള്‍, വട്ടപ്പാറ പള്ളിയുടെ മുറ്റത്ത് ഉണ്ടായിരുന്ന തെങ്ങുകള്‍, വാഴകള്‍ എന്നിവയും നശിപ്പിച്ചു. പാല ക്കയം ഡിവിഷന്‍ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ മനോജി ന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.