കുമരംപുത്തൂര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നഴ്‌സറി തയ്യാറാക്കി കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത്. സോഷ്യല്‍ ഫോറസ്ട്രിയുമായി സഹകരിച്ചാണ് ഫല വൃക്ഷതൈക ള്‍ ഒരുക്കിയത്. 6500 ലധികം തൈകളാണ് ഇതിനോടകം വിതരണ ത്തിന് തയ്യാറായിരിക്കുന്നത്. വനം വകുപ്പിന്റെ കീഴിലുളള സോ ഷ്യല്‍ ഫോറസ്ട്രി വിഭാഗം വിത്തുകള്‍ നല്‍കുകയും അത് ഗ്രാമപ ഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് നട്ട് വളര്‍ ത്തുകയുമായിരുന്നു. ലക്ഷ്മിതരു, പുളി, സീതാപഴം, പേരക്ക, നെല്ലി, കണിക്കൊന്ന, തേക്ക് തുടങ്ങിയവയാണ് നഴ്‌സറിയിലുളളത്. 2021 – 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കി യത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടക്കുന്ന വൃക്ഷതൈ വെച്ചുപിടിപ്പിക്കല്‍ പദ്ധതിയിലേക്ക് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായ ത്തിലും, മറ്റു ഗ്രാമപഞ്ചായത്തുകളിലേക്കും തൈകള്‍ നല്‍കും.
തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് മേരി സന്തോഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.എം നൗഫല്‍ തങ്ങള്‍, സഹദ് അരിയൂര്‍, ഇന്ദിര മാടത്തുംപുളളി, അംഗങ്ങളായ രാജന്‍ ആമ്പാടത്ത്, റസീന വറോടന്‍, സിദ്ദീഖ് മല്ലിയി ല്‍, കാദര്‍ കുത്തനിയില്‍, അജിത്ത്, ഹരിദാസന്‍ ആഴ്വാഞ്ചേരി, വി.ഇ.ഒ യാസര്‍ അറഫാത്ത്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുനിത, തൊഴിലുറപ്പ് പദ്ധതി ജീവനക്കാരായ മുഹമ്മദലി ജൗഫര്‍, വൈ.റഹ്മ ത്ത്, ഇ.മുഹമ്മദ് അഷറഫ്, പി.ശ്രുതി, അസീര്‍ വറോടന്‍ തുടങ്ങിയ വര്‍ സംബന്ധിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബ്ലോക്ക് തലത്തില്‍ മികച്ച പ്രകടനം നടത്തിയതിന് ഗ്രാമപഞ്ചായത്തിന് പുരസ്‌കാരം ലഭിച്ചിരുന്നു. നേര ത്തെ പദ്ധതി മോണിറ്ററിങ് നടത്തുന്നതിന്റെ ഭാഗമായി ജില്ലാ ജോ യിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബാലഗോപാല്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ജയനാരായണന്‍, ജോയിന്റ് ബി.ഡി.ഒമാരായ ഗിരീഷ്, പഴനി സ്വാമി തുടങ്ങിയവര്‍ സന്ദര്‍ശിച്ചിരുന്നു.