മണ്ണാര്‍ക്കാട്: വൈദ്യുതി വാഹനങ്ങള്‍ക്കായി മണ്ണാര്‍ക്കാട് മണ്ഡല ത്തില്‍ സ്ഥാപിച്ച അഞ്ചു പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്‌റ്റേഷനുകളു ടെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് എന്‍.ഷംസുദ്ദീന്‍ എംഎല്‍ എ നിര്‍വഹിക്കും.മണ്ണാര്‍ക്കാട് 110 കെവി സബ് സ്‌റ്റേഷന്‍ പരിസര ത്ത് നടക്കുന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീ ര്‍ അധ്യക്ഷനാകും.ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീ യ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും.
മണ്ണാര്‍ക്കാട് പിഡബ്ല്യുഡി ഓഫീസിന് സമീപം,നെല്ലിപ്പുഴ ദാറുന്നജാ ത്ത് സ്‌കൂളിന് സമീപം,വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിക്ക് സമീപം ,അലനല്ലൂര്‍ എന്‍എസ്എസ് സ്‌കൂളിന് സമീപം,അഗളി സര്‍ക്കാര്‍ ഹോസ്പിറ്റലിന് സമീപം എന്നിവടങ്ങിലാണ് പോള്‍ മൗണ്ടഡ് ചാര്‍ജി ങ് സ്‌റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്.പോള്‍ മൗണ്ടഡ് ചാര്‍ജ്ജിങ് സെ ന്ററുകളുടെ നിര്‍മ്മാണചെലവ് 29.5 ലക്ഷം രൂപയാണ്. ‘ചാര്‍ജ് മോഡ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആളുകള്‍ക്ക് ചാര്‍ജിങ് സ്റ്റേഷനുകളുടെ കൃത്യ സ്ഥലം അറിയാനും ചാര്‍ജിങ്ങിന് ശേഷം പണമിടപാട് നടത്താനും കഴിയും. വൈദ്യുതി തൂണില്‍ വൈദ്യുതി അളക്കുന്നതിനുള്ള എനര്‍ജി മീറ്ററും വാഹനം ചാര്‍ജ് ചെയ്യുമ്പോള്‍ അളക്കുന്നതിനുള്ള സംവിധാനവും ഘടിപ്പിച്ചിരിക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പണം അടച്ച് ടൂവിലറുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ഇവിടെനിന്ന് ചാര്‍ജ് ചെയ്യാന്‍ കഴിയും. ഒരു യൂണിറ്റ് ചാര്‍ജ് ചെയ്യാന്‍ 10 രൂപയാണ് നിരക്ക്. ഓരോ ബാറ്ററിയുടെ ശേഷി അനുസരിച്ചാണ് ചാര്‍ജിങ് ചെയ്യുക. അതിനനുസരിച്ച് ചാര്‍ജിങ് വ്യത്യസ്തമായിരിക്കും.
പരിസ്ഥിതിമലിനീകരണം ലഘൂകരിക്കുക, ഊര്‍ജ്ജസുരക്ഷ ഉറപ്പാ ക്കുക, പെട്രോള്‍വിലവര്‍ധനമൂലമുള്ള പ്രയാസം ഗണ്യമായി കുറ യ്ക്കുകയും ലക്ഷ്യമിട്ടാണ് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്.വൈദ്യുതവാഹന ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായാണ് സംസ്ഥാനസര്‍ക്കാരും കെ.എസ്.ഇ.ബി. ലിമിറ്റഡും സംയുക്തമായി പദ്ധതി നടപ്പിലാക്കുന്നത്.