മണ്ണാര്‍ക്കാട്: തൃക്കാക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോ മസിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.വൈ.എഫ് നിയോജക മണ്ഡലം കമ്മിറ്റിപ്രകടനം നടത്തി.മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും,പടക്കം പൊടിച്ചും നൂറു കണക്കിന് പ്രവര്‍ത്തക രുടെ അകംമ്പടിയോടു നടന്ന ആഹ്ലാദ റാലി ആശുപത്രിപ്പടിയില്‍ നിന്നും ആരംഭിച്ച് കോടതിപ്പടിയില്‍ സമാപിച്ചു.നഗരസഭാ ചെയര്‍ മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.യു.ഡി.വൈ.എഫ് ചെ യര്‍മാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അധ്യക്ഷനാ യി.മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീര്‍ പഴേരി,യൂത്ത് കോണ്‍ഗ്ര സ് ജില്ലാ വൈസ് പ്രസിഡണ്ട് അരുണ്‍ കുമാര്‍ പാലകുറുശ്ശി,യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നൗഫല്‍ തങ്ങള്‍,യൂത്ത്‌ലീഗ് ജില്ലാ ട്രഷറര്‍ നൗഷാദ് വെള്ളപ്പാടം,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നൗഫല്‍ കളത്തില്‍,മുനീര്‍ താളിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!