കുമരംപുത്തൂര്‍: പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്ക ണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
വേനലില്‍ കുന്തിപ്പുഴയിലെ ജലനിരപ്പ് താഴ്ന്നതിന് പിന്നാലെ കുടി വെള്ള പൈപ്പുകള്‍ കടന്ന് പോകുന്ന ഭാഗങ്ങളില്‍ റോഡ് നവീകരണ പ്രവൃത്തികളും നടക്കുന്നതിനാല്‍ കുടിവെള്ള വിതരണം തടസ്സപ്പെ ടാന്‍ ഇടയായെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ആഴ്ചയി ല്‍ രണ്ട് ദിവസങ്ങളില്‍ മാത്രമാണ് പലയിടങ്ങളിലും കുടിവെള്ളമെ ത്തിയിരുന്നത്.മാസങ്ങളായി വിതരണത്തിലെ താളപ്പിഴകള്‍ ഉപ ഭോക്താക്കളെ വലച്ചു.
കുടിവെള്ള വിതരണം കാര്യക്ഷമമല്ലാതിരിക്കെ വിതരണം ചെയ്യാ ത്ത കുടിവെള്ളത്തിന് ബില്ല്് ഈടാക്കിയതായും ആക്ഷേപമു യര്‍ ന്നു.ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സിസിഎന്‍ ചാനല്‍ മണ്ണാര്‍ക്കാട് ലേഖകന്‍ അര്‍ഷാദിനെതിരെ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തിരിഞ്ഞതും വിവാദങ്ങള്‍ക്ക് വഴിവെച്ചു.ലേഖകനെ ഭീഷ ണിപ്പെടുത്തിയതായും ആക്ഷേപമുണ്ടായി.വാര്‍ത്ത വാസ്തവ വിരു ദ്ധമാണെന്ന് ആരോപിച്ച് പഞ്ചായത്ത് ഭരണസമിതിയും രംഗത്തെ ത്തി.എടുക്കാത്ത വെള്ളത്തിന് ഗ്രാമ പഞ്ചായത്ത് ബില്ല് നല്‍കിയി ട്ടില്ലെന്നും ഭരണസമിതി വ്യക്തമാക്കി.ലേഖകനെതിരായ വിഷയ ത്തില്‍ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ നേതാക്കളും ഇടപെട്ടിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ജലവിതരണം തുടങ്ങിയെങ്കിലും പലയിടങ്ങളിലും പൈപ്പ് പൊട്ടിയതും പ്രശ്‌നത്തിനിടയാക്കി.
കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് ഇങ്ങിനെയുള്ള വിഷയ ങ്ങള്‍ നിലനില്‍ക്കെയാണ് ഇന്ന് ഡിവൈഎഫ്‌ഐ പഞ്ചായത്തി ലേക്ക് മാര്‍ച്ചുമായെത്തിയത്.കുടിവെള്ള വിതരണത്തിലെ അപാ കതകള്‍ക്കെതിരെ പ്രതികരിക്കുന്നവരെ ഭീഷണി കൊണ്ട് നേരി ടാനുള്ള ശ്രമം അനുവദിക്കില്ലെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍ കി.കുടിവെള്ളം വിതരണം ചെയ്യാതിരിക്കുകകയും വിതരണം ചെയ്യാത്ത കുടിവെള്ളത്തിന് ബില്ല് ഈടാക്കുകയും ചെയ്യുന്ന ഭര ണസമിതിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി.കുടിവെള്ള പദ്ധതിയില്‍ വന്‍ അഴിമതി നടന്നിട്ടുള്ള തായും ഡിവൈഎഫ്‌ഐ ആരോപിച്ചു.
ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് അന്‍ഷാദ് അധ്യക്ഷനായി.സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഐലക്കര മുഹമ്മദാലി, ഷാനൂബ്, അനൂപ്,ജമാല്‍, അഖില്‍, സിദ്ധി,ലിജിന്‍,സുധീഷ്,വിഘ്‌നേഷ് എന്നിവര്‍ നേതൃത്വം നല്‍കി. കുടിവെള്ള പ്രശ്‌നം പരിഹരിക്കുക,പരാതിക്കാരെ ഭീഷണിപ്പെടു ത്തുന്ന ധാര്‍ഷ്ട്യം അവസാനിപ്പിക്കുക,അഴിമതിയും ധൂര്‍ത്തും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.