ചിറ്റൂര്‍: മരുന്നുകളുമായി രോഗികളുടെ അടുത്തേക്ക് ചികിത്സിക്കാ ന്‍ എത്തുകയാണ് വെറ്റനറി ഡോക്ടറും വാഹനവും. ഇതിലൂടെ ക്ഷീ രകര്‍ഷകര്‍ക്ക് ആശ്വാസമാവുകയാണ് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തി ന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി. ബ്ലോക്ക് പഞ്ചായത്ത് പരിധിയി ലുള്ള ക്ഷീരകര്‍ഷകര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് അവരുടെ വീട്ടുപടിക്കല്‍ ഡോക്ടറുടെ സേവനവും അടിയന്തര ചികിത്സാ സ ഹായവും മരുന്നുകളും സൗജന്യമായി എത്തിക്കുകയാണ്. ഇക്കഴി ഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച സഞ്ചരിക്കുന്ന മൃഗാശുപത്രി ഇതിനോട കം ഇരുന്നൂറോളം വീടുകളില്‍ എത്തി. അടിയന്തര ചികിത്സ ആവ ശ്യമുള്ള മൃഗങ്ങളുടെ ഉടമസ്ഥര്‍ 8281777123 എന്ന നമ്പറില്‍ ആവശ്യ പ്പെടുന്നത് അനുസരിച്ചാണ് ഡോക്ടറുടെ സേവനം അതത് വീടുകളി ല്‍ എത്തുന്നത്. വെറ്ററിനറി സര്‍ജന്‍ ഡോ. സി.എ.എം. അഷറഫി ന്റെ നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന മൃഗാശുപത്രി പ്രവര്‍ത്തി ക്കുന്നത്.
ചിറ്റൂര്‍ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലായി അമ്പതിനായിര ത്തിലധികം കന്നുകാലികളുണ്ട്. പാല്‍ ഉത്പാദനം മുഖ്യ ഉപജീവന മാര്‍ഗ്ഗമായ ഏഴായിരത്തോളം ക്ഷീര കര്‍ഷകരാണ് ഇവിടെയുള്ളത്. രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ഡോക്ടറുടെയും സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെയും സേവനം വീട്ടുപടിക്കല്‍ ലഭിക്കുന്നത്. കന്നുകാലികളെ കൂടാതെ അടിയന്തര ചികിത്സ ആവശ്യമുള്ള ആട്, നായ എന്നിവയ്ക്കും ചികിത്സ നല്‍കുന്നുണ്ട്. അകിടുവീക്കം, പ്രസവസംബന്ധമായ അടിയന്തര ചികിത്സകള്‍, പശു എണീക്കാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന് ഉണ്ടായ പരിക്കുകള്‍ തുടങ്ങി ചെറുതും വലുതുമായ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ആളുകള്‍ സഞ്ചരിക്കുന്ന മൃഗാശുപത്രിയെ സമീപിക്കുന്നുണ്ടെന്ന് ഡോ. അഷറഫ് പറഞ്ഞു.
മാര്‍ച്ച് 19 നാണ് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും മൃഗസംരക്ഷ ണ വകുപ്പിന്റെയും നേതൃത്വത്തില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രി ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ 20 ലക്ഷം രൂപയാണ് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്കായി ചെലവഴിച്ചത്. സഞ്ചരിക്കുന്ന മൃഗാശു പത്രിക്കായി വാഹനവും മരുന്നുകളും സഹായ കേന്ദ്രവും ഡോക്ടറു ടെ നിയമനവും ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സജ്ജമാക്കിയത്. ഡോക്ടറുടെ സേവനം വീട്ടുപടിക്കല്‍ എത്തുന്നതി നാല്‍ വീടുകളില്‍ നിന്ന് രോഗം ബാധിച്ച കന്നുകാലികളെ ആശുപ ത്രികളിലേക്ക് എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കാന്‍ കഴിയുന്നുണ്ട്. ചികിത്സ ലഭിക്കുന്നതിനോടൊപ്പം തന്നെ കര്‍ഷക ര്‍ക്ക് പാല്‍ കറക്കുന്നതിനും പുല്ലു വെട്ടുന്നതിനും പശുപരിപാലന ത്തിനുമുള്ള ദൈനംദിന കാര്യങ്ങള്‍ സുഗമമായി നടക്കുന്നുണ്ട്. ഇത് കര്‍ഷകര്‍ക്ക് ഏറെ സഹായകരമാണെന്ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് വി. മുരുകദാസ് പറഞ്ഞു.