തച്ചനാട്ടുകര: റബര്‍ തോട്ടത്തിലെ ഒറ്റമുറി കൂരയില്‍ നിന്നും 900 സ്‌ക്വയര്‍ ഫീറ്റുള്ള പുതിയ വീട്ടിലെത്തിയതിന്റെ പറഞ്ഞറിയി ക്കാനാകാത്ത സന്തോഷത്തിലാണ് വൈഗയും ശിഖയും.നിഷ് കളങ്കമായ ചോദ്യത്തിന് നിശ്ചയദാര്‍ഢ്യമുള്ള മറുപടിയാണ് സ്‌നേ ഹകരുതലോടെ ഇവര്‍ക്കായി ഉയര്‍ന്ന ഈ വീട്.ചാമപ്പറമ്പ് ഇളമഠ ത്തില്‍ ഉണ്ണികൃഷ്ണനും ഭാര്യ പ്രമിതയും മക്കളായ വൈഗയും ശിഖ യും സ്വപ്‌നഭവനത്തിലിരുന്ന് തീരാത്ത നന്ദിയര്‍പ്പിക്കുകയാണ് തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം മാസ്റ്റര്‍ക്കും വീട് യാഥാര്‍ത്ഥ്യമാക്കാന്‍ മാഷിനൊപ്പം താങ്ങായി നിന്നവര്‍ക്കും.
സ്വന്തമായുള്ള നാല് സെന്റ് സ്ഥലത്ത് തറയിട്ട് വീട് പൂര്‍ത്തീകരി ക്കാനാകാതെ കാത്തിരുന്ന ആറ് വര്‍ഷങ്ങളാണ് ഉണ്ണികൃഷ്ണന്റെ ജീവിതത്തില്‍ പഴയ കഥയായത്.റബര്‍ തോട്ടത്തിലെ ഷീറ്റു മേഞ്ഞ ഒറ്റമുറി ഷെഡിലേക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി വോട്ട് ചോദിക്കാനെത്തിയതായി രുന്ന കെപിഎം സലീം മാസ്റ്റര്‍.ജയിച്ച് വന്നാല്‍ താമസിക്കാന്‍ ഒരു വീടൊരുക്കി തരാമോയെന്ന് വൈഗയും ശിഖയും ചോദിച്ചു. കുരു ന്നുകളുടെ നിഷ്‌കളങ്കമായ ചോദ്യത്തിന് മുന്നില്‍ ആദ്യം പതറി യെങ്കിലും ജയിച്ചാലും തോറ്റാലും വീട് വെച്ച് നല്‍കാമെന്ന് വാക്ക് നല്‍കുകയായിരുന്നു.തിളങ്ങുന്ന വിജയമാണ് ചാമപ്പറമ്പ് സലീമിന് സമ്മാനിച്ചത്.പഞ്ചായത്ത് പ്രസിഡന്റുമായി.ചുമതലയേറ്റ ഉടന്‍ വീട് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുകയായിരുന്നു.നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും,സന്നദ്ധ പ്രവര്‍ത്തകരും ഉദ്യമത്തിന് പിന്തുണ നല്‍കി.പത്ത് ലക്ഷം രൂപയോളം ചെലവഴിച്ച് തൊള്ളായിരം സ്‌ക്വയര്‍ഫീറ്റില്‍ മനോഹരമായ വീട് നിര്‍മിച്ച് വൈഗയ്ക്കും ശിഖയ്ക്കും സമ്മാനിച്ചു.
താക്കോല്‍ ഇന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണ ക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കൈമാറി.നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ ജബ്ബാര്‍ കുത്തുകല്ലന്‍ അധ്യക്ഷനായി.കിംസ് അല്‍ശിഫ വൈസ് പ്രസിഡന്റ് പി.ഉണ്ണീന്‍ ഹാജി മുഖ്യാതിഥിയാ യിരുന്നു.യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.എസ് അലവി,ഒറ്റപ്പാലം മണ്ഡലം ജനറല്‍ സെക്രട്ടറി പിഎ ഷൗക്കത്തലി,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുരളി,മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങ ളായ തങ്കം മഞ്ചാടിക്കല്‍,കെ.പി ബുഷ്‌റ,മുസ്ലിം ലീഗ് നേതാക്കളായ ഇ.കെ മൊയ്തുപ്പു ഹാജി,കെ.ഹംസ മാസ്റ്റര്‍,കുഞ്ഞലവി മാസ്റ്റര്‍,കെപി കുഞ്ഞുമുഹമ്മദ്,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.ഗോപാലകൃ ഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് കെപിഎം സലീം മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.ഗ്രാമ പഞ്ചായ ത്തംഗങ്ങളായ മന്‍സൂറലി,സി പി സുബൈര്‍ പാര്‍വ്വതി അമ്പലത്ത്, പി രാധാകൃഷ്ണന്‍,കെ.പി ഇല്യാസ്, എം.സി രമണി,ബിന്ദു കൊങ്ങത്ത്, പി ടി സഫിയ,ഡിഎച്ച്എസ് നെല്ലിപ്പുഴ പ്രധാനാധ്യാപിക കെ എം സൗദത്ത് സലീം, നിസാര്‍ തെക്കുംമുറി,മഹല്ല് ഖാളി ഇ കെ റഷീദ്, അലി ചെന്നാറിയില്‍ തുടങ്ങിയവര്‍ക്കൊപ്പം നാടിന്റെ നാനാ തുറ കളില്‍ നിന്നുള്ള നൂറ് കണക്കിനാളുകള്‍ താക്കോല്‍ദാന ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയിരുന്നു.