മണ്ണാര്‍ക്കാട്: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് സ്‌ഫോടക വ സ്തു കടത്തിയ കേസില്‍ ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ അഞ്ച് വര്‍ഷത്തിന് ശേഷം മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായി.ധര്‍മപുരി,ഹരുര്‍,ഒടസല്‍പട്ടി,അച്ചല്‍വടി സ്വദേശി മുരുകേശനാണ് (48) അറസ്റ്റിലായത്.
2017 ഒക്ടോബര്‍ 10നാണ് കേസി നാസ്പദമായ സംഭവം.അമ്പത് കി ലോ വരുന്ന അമ്പത് ചാക്ക് അമോ ണിയം നൈട്രേറ്റാണ് മിനി ലോ റിയില്‍ ചെടിച്ചട്ടി,തെങ്ങിന്‍തൈ ലോഡിനുള്ളില്‍ ഒളിപ്പിച്ച് മണ്ണാ ര്‍ക്കാട് വഴി കടത്തിയത്.വാഹനം അന്നത്തെ മണ്ണാര്‍ക്കാട് സബ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ വേണു ഗോപാലാണ് പിടികൂടിയത്. കേ സുമായി ബന്ധപ്പെട്ട് സുനില്‍കു മാര്‍,അബ്ദുല്‍ കരീം,മഹേന്ദ്രന്‍ എന്നിവരെ നേരത്തെ ചെയ്തിരുന്നു.
സേലത്ത് നിന്നും വാഹനം വാളയാര്‍ വരെ എത്തിച്ചത് മുരുകേശനാ യിരുന്നു.ഇതിന് ശേഷം ഇയാള്‍ ഫോണും മറ്റുമൊന്നും ഉപയോഗി ക്കാതെ ഒളിവില്‍ കഴിയുകയായിരുന്നു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി,മണ്ണാര്‍ക്കാട് ഡിവൈ എസ്പി,സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നിര്‍ദേശ പ്രകാരമാണ് സേല ത്ത് നിന്നും മുരുകേശനെ എസ് ഐ സുരേഷ് ബാബു,സിപിഒമാരായ ഷഫീഖ്,ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.