പാലക്കാട്: പൊലീസിനെതിരെ വ്യാജ പരാതികള്‍ വനിതാ കമ്മീ ഷന് മുമ്പാകെ എത്തുന്നുണ്ടെന്നും കമ്മീഷനെ ഉപയോഗിച്ച് പൊലീ സിനെതിരെ വ്യാജ ആരോപണങ്ങള്‍ നല്‍കുന്ന പ്രവണത ശരിയല്ലെ ന്ന് വനിതാ കമ്മീഷന്‍.പാലക്കാട് കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളി ല്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിലാണ് കമ്മീഷന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.അദാലത്തില്‍ 55 പരാതികള്‍ പരിഗണിച്ചു.ഏഴു പരാതികള്‍ തീര്‍പ്പാക്കി.ഓരോ പരാതി വീതം വനിതാ സെല്ലിനും ,ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കും ,രണ്ട് പരാതികള്‍ പൊ ലീസ് റിപ്പോര്‍ട്ടിനായും കൈമാറി.ബാക്കി പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു.വയോധികയായ അമ്മയെ സ്വന്തം വീട്ടില്‍ നിന്നും മക്കള്‍ ഇറക്കി വിട്ട കേസ്,സ്വത്ത് സംബന്ധമായ കേസുകള്‍,സ്ത്രീധന പീഡന കേസ്,ഗാര്‍ഹിക പീഡന കേസുകള്‍, ജോലി സ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവയാണ് കമ്മീഷന് മുമ്പാകെ എത്തിയത്.വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ.ഷിജി ശിവജി,ഇ എം രാധ, അഭിഭാഷകരായ എ.അഞ്ജന, സി. രമിക, കൗണ്‍സിലര്‍മാരായ ഡിംപിള്‍, സ്റ്റെഫി എന്നിവര്‍ പ ങ്കെടുത്തു.