അലനല്ലൂര്‍: ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്ര വര്‍ത്തനം കാഴ്ചവെച്ച അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന് നാല് പുരസ് കാരം.പട്ടികവര്‍ഗ കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഏറ്റവും കൂടു തല്‍ തൊഴില്‍ ദിനം നല്‍കിയതിനും,ഏറ്റവും കൂടുതല്‍ കിണറുകള്‍ നിര്‍മിച്ചതിനും,ഫോക്കല്‍ ഏരിയ പ്രവൃത്തികള്‍ക്കും,ഓവര്‍ ആള്‍ പെര്‍ഫോര്‍ന്‍സിനുമാണ് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അലനല്ലൂ രിന് പുരസ്‌കാരം ലഭിച്ചത്.
തൊഴിലുറപ്പ് പദ്ധതിയിലെ വാര്‍ഷിക ലക്ഷ്യം വേഗത്തില്‍ മറികട ന്ന് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെ ക്കോര്‍ഡിട്ടിരുന്നു.89,725 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ ക്കാര്‍ നല്‍കിയ ലക്ഷ്യത്തെ ഒന്നര ലക്ഷത്തിലെത്തിച്ചായിരുന്നു പഞ്ചായത്തിന്റെ ഈ മുന്നേറ്റം.മാര്‍ച്ച് ആദ്യവാരം തന്നെ 1,33,236 തൊഴില്‍ ദിനങ്ങള്‍ സൃഷിക്കുകയും 150 ശതമാനം നേട്ടം കൈവ രിക്കുകയും ചെയ്തു.അഞ്ച് കോടി രൂപയാണ് ആകെ ചെലവഴിച്ചത്. വരള്‍ച്ചാ പ്രതിരോധത്തിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയില്‍ പെണ്‍കരുത്തില്‍ 200 കിണറുകളാണ് നിര്‍മിച്ചത്.പദ്ധതിയുടെ ല ക്ഷ്യമായ ഫോക്കല്‍ ഏരിയ പ്രവര്‍ത്തനങ്ങളില്‍ കാലിത്തൊഴുത്ത്, അസോള ടാങ്ക്,ആട്ടിന്‍കൂട്,കോഴിക്കൂട്,തീറ്റപ്പുല്‍കൃഷി,കുളം നിര്‍ മാണം എന്നിവയെല്ലാം നൂറ് ശതമാനം പൂര്‍ത്തീകരിക്കുകയും ചെ യ്തു.375 കുടുംബങ്ങള്‍ നൂറ് തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തികരിച്ചപ്പോള്‍ പട്ടികവര്‍ഗത്തില്‍പ്പെട്ട ഒമ്പത് കുടുംബങ്ങള്‍ക്ക് 200 തൊഴില്‍ ദിന ങ്ങള്‍ നല്‍കി.കോവിഡ് കാരണം സാമ്പത്തിക വര്‍ഷത്തിലെ മൂന്ന് മാസം പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരുന്നു.അവശേഷിച്ച ഒമ്പത് മാസങ്ങള്‍ കൊണ്ടാണ് സര്‍ക്കാര്‍ ലക്ഷ്യം മറികടന്നത്.
തൊഴിലുറപ്പ് പദ്ധതി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രോഗ്രാം ഓഫീസറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ പ്രോഗ്രാം ഓഫീസര്‍ ജയനാരായണന്‍ പുരസ്‌കാരം വിതരണം ചെയ്തു.അലനല്ലൂര്‍ പഞ്ചാ യത്ത് തൊഴി ലുറപ്പ് പദ്ധതി അസി.എഞ്ചിനീയര്‍ രാജേഷ്,അക്കൗണ്ട ന്റുമാരായ ജൂലി.ഷാര്‍ജ,ഓവര്‍സിയര്‍ അഷ്‌റഫ്,ബിഎഫ്ടി അശ്വതി എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ജോയിന്റ് ബിഡിഒ ഗിരീഷ്, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് സ്വപ്ന ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.