അലനല്ലൂര്‍ : ധാര്‍മിക ജീവിതം, സുരക്ഷിത സമൂഹം എന്ന പ്രമേയ ത്തില്‍ മെയ് 20,21 തീയതികളില്‍ നടക്കുന്ന വിസ്ഡം ഇസ്ലാമിക് ഓര്‍ ഗനൈസേഷന്‍ അലനല്ലൂര്‍ മണ്ഡലം മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായ ശാഖാ മുജാഹിദ് സംഗമങ്ങള്‍ കഴിഞ്ഞ ദിവസം സമാപി ച്ചു.സമ്മേളനങ്ങളുടെ മണ്ഡലം തല ഉദ്ഘാടനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സല ഫി നിര്‍വഹിച്ചു. പി അബ്ദുല്‍ അലി അധ്യക്ഷത വഹിച്ചു.

ചിരട്ടക്കുളം ശാഖാ മുജാഹിദ് സംഗമം വിസ്ഡം ഇസ്ലാമിക് ഓര്‍ഗ നൈസേഷന്‍ അലനല്ലൂര്‍ മണ്ഡലം സെക്രട്ടറി എം സുധീര്‍ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ. ഉസ്മാന്‍ അധ്യക്ഷത വ ഹിച്ചു.പൂക്കാടഞ്ചേരി ശാഖാ മുജാഹിദ് സംഗമം വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി റിഷാദ് അല്‍ ഹികമി ഉദ്ഘാടനം ചെയ്തു. വിസ്ഡം മണ്ഡലം ഉപാധ്യക്ഷന്‍ സി.പി ശരീഫ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തടിയംപറമ്പ് ശാഖാ മുജാഹിദ് സംഗമം വിസ്ഡം മണ്ഡലം ജോയിന്റ് സെക്രട്ടറി ജാഫര്‍ മൗലവി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് മണ്ഡലം ഉപാധ്യക്ഷന്‍ എം. അബ്ദുല്‍ സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

വെട്ടത്തൂര്‍ ശാഖാ മുജാഹിദ് സംഗമം വിസ്ഡം യൂത്ത് സംസ്ഥാന ജനറ ല്‍ സെക്രട്ടറി കെ.താജുദ്ദീന്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. വിസ്ഡം മണ്ഡലം ഉപാധ്യക്ഷന്‍ പി. അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. കാര ശാഖാ മുജാഹിദ് സംഗമം വിസ്ഡം മണ്ഡലം ജോയിന്റ് സെക്ര ട്ടറി വി. ഷൗക്കത്തലി അന്‍സാരി ഉദ്ഘാടനം ചെയ്തു. വിസ്ഡം ശാഖാ പ്രസിഡന്റ് കെ.പി സൈദ് അധ്യക്ഷത വഹിച്ചു.പാലക്കാഴി ശാഖാ മുജാഹിദ് സംഗമം നേര്‍പഥം വാരിക എഡിറ്റര്‍ ടി.കെ ഉസ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. വിസ്ഡം ശാഖാ പ്രസിഡന്റ് ഹുസൈന്‍ പാറലില്‍ അധ്യക്ഷത വഹിച്ചു.

അലനല്ലൂര്‍ ശാഖാ മുജാഹിദ് സംഗമം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈ സേഷന്‍ അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ടി.കെ സദഖത്തുല്ല ഉദ്ഘാടനം ചെയ്തു. വിസ്ഡം ശാഖാ പ്രസിഡന്റ് പി.ടി അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു.മുറിയക്കണ്ണി ശാഖാ മുജാഹിദ് സംഗമം വിസ്ഡം യൂത്ത് അലനല്ലൂര്‍ മണ്ഡലം സെക്രട്ടറി അബ്ദുല്‍ അസീസ് സ്വലാഹി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ശാഖാ സെക്രട്ടറി റിയാസ് ഷറഫി അധ്യക്ഷത വഹിച്ചു.

വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ടി.കെ ത്വല്‍ഹത്ത് സ്വലാഹി, ജില്ലാ വൈസ് പ്രസിഡന്റ് സി.കെ മൂസ സ്വലാഹി, മണ്ഡലം പ്രസിഡന്റ് ഉണ്ണീന്‍ ബാപ്പു മാസ്റ്റര്‍, ഷരീഫ് കാര, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.നൂറുദ്ധീന്‍ സ്വലാഹി, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി സുല്‍ഫിക്കര്‍, മണ്ഡലം സെക്രട്ടറി കെ.പി ഷാനിബ് കാര, ഷൗക്കത്തലി മൗലവി, പി.പി അന്‍സാറുദ്ധീന്‍, കെ.ഷിഹാസ്, കെ.പി ഫാരിസ്, അസ്ലം പാലക്കടവ്, നാസര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ വിവിധ മുജാഹിദ് സംഗമങ്ങളില്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!