അഗളി: സൈലന്റ് വാലിയില്‍ കാണാതായ വനംവകുപ്പ് ജീവനക്കാ രനെ കണ്ടെത്താനുള്ള തിരച്ചിലിനായി വയനാട്ടില്‍ നിന്നുള്ള വിദ ഗ്ദ്ധ സംഘമുള്‍പ്പടെ നാളെ കാടു കയറും.തിരച്ചില്‍ നാലാം ദിവസ ത്തിലേക്ക് കടക്കുന്ന ഘട്ടത്തില്‍ കൂടുതല്‍ സംഘങ്ങളെ ഉള്‍പ്പെടു ത്തി കാണാതായ ജീവനക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് വനംവകുപ്പ് നടത്തുന്നത്.വയനാട്ടില്‍ നിന്നുള്ള അഞ്ചംഗ സംഘവും സിവില്‍ ഡിഫല്‍സ് അംഗങ്ങള്‍,വനംവകുപ്പ് ജീവനക്കാരുള്‍പ്പെടെ അമ്പതോളം പേരടങ്ങുന്ന സംഘമാണ് നാളെ തിരച്ചിലിനിറങ്ങുക. വയനാട്ടില്‍ നിന്നുള്ള സംഘം മുക്കാലിയിലെത്തിയിട്ടുണ്ട്.
വനത്തില്‍ കാണാതായ സൈലന്റ് വാലി വനംഡിവിഷന്‍ താല്‍ ക്കാലിക വാച്ചര്‍ മുക്കാലി സ്വദേശി പുളിക്കാഞ്ചേരി രാജനെ (55) ചൊവ്വാഴ്ച രാത്രിയാണ് കാണാതായത്.രാത്രി ഭക്ഷണം കഴിച്ച് ക്യാമ്പ് ഷെഡ്ഡിലേക്ക് ഉറങ്ങാന്‍ പോയ രാജനെ രാവിലെയായിട്ടും കാണാ ത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ചെരിപ്പും ടോര്‍ച്ചും ഉടു ത്തിരുന്ന മുണ്ടും കണ്ടെത്തി.തുടര്‍ന്ന് വനം,പൊലീസ് സേനകള്‍ തിരച്ചില്‍ നടത്തി.വെള്ളിയാഴ്ചയും തിരച്ചില്‍ തുടര്‍ന്നെങ്കിലും ക ണ്ടെത്താനായില്ല.കാടിനെ കുറിച്ച് നല്ലവണ്ണം അറിവുള്ള ആദിവാ സി വാച്ചര്‍മാരുള്‍പ്പെട്ട 52 പേരടങ്ങുന്ന സംഘമാണ് തിരച്ചില്‍ നട ത്തിയത്.രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച തിരച്ചില്‍ വൈകീട്ട് നാലരയോടെയാണ് അവസാനിപ്പിച്ചത്.കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ സംഘങ്ങളെ ഉള്‍പ്പെടുത്തി തിരച്ചി ല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.
രാജന്റെ ഉടുമുണ്ടുള്‍പ്പടെ കണ്ടെത്തിയ സ്ഥലത്തിന് ചുറ്റിലും ഒരു കിലോ മീറ്റര്‍ വനഭാഗത്ത് ഇതിനകം തിരച്ചില്‍ നടത്തി കഴിഞ്ഞു. പാറയിടുക്കുകള്‍,അരുവിയുടെ തീരങ്ങള്‍ എന്നിവടങ്ങളിലുള്‍പ്പടെ നാളെ തിരച്ചില്‍ നടത്തുമെന്നാണ് അറിയുന്നത്.സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വിനോദ്.അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി.അജയ്‌ഘോഷ്,ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് ഹാഷിം,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അഭിലാഷ് എന്നി വര്‍ നേതൃത്വം നല്‍കി.