മണ്ണാര്‍ക്കാട്: സല്‍മോനേല്ലോസിസ്, ഷിഗല്ല തുടങ്ങിയ രോഗങ്ങളും ഭക്ഷ്യ വിഷബാധയും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹച ര്യത്തില്‍ ഭക്ഷണ വില്‍പന ശാലകളിലും ഉല്‍പാദന കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പ് പരിശോധനയും നടപടികളും കര്‍ശനമാക്കി.

അലനല്ലൂരില്‍ എടത്തനാട്ടുകര,വട്ടമണ്ണപ്പുറം,കോട്ടപ്പള്ള തുടങ്ങിയ പ്രദേശത്തെ ഹോട്ടല്‍,ബേക്കറി,കൂള്‍ബാര്‍,ഇറച്ചിക്കട എന്നിവടങ്ങ ളില്‍ പരിശോധന നടത്തി.വൃത്തിഹീനമായ ഫ്രീസറില്‍ സൂക്ഷിച്ചു വെച്ച ഐസ്‌ക്രീം,കാലാവധി രേഖപ്പെടുത്താത്ത ബേക്കറി സാധന ങ്ങള്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചതായി ഹെല്‍ത്ത് സൂപ്പര്‍വൈ സര്‍ എം.നാരായണന്‍ അറിയിച്ചു.ശുചിത്വം ഉറപ്പാക്കാത്ത ഇറച്ചിക്ക ട,ഹോട്ടല്‍,ബേക്കറി എന്നീ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കും. ഗ്രാ മ പഞ്ചായത്ത് ലൈസന്‍സ് തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത സ്ഥാപനങ്ങള്‍,പകര്‍ച്ചാവ്യാധികള്‍ പടരാന്‍ സാഹചര്യം സൃഷ്ടിച്ചകടകള്‍ എന്നിവയ്‌ക്കെതിരെ പബ്ലിക് ഹെല്‍ത്ത് ഓര്‍ഡി നന്‍സ് പ്രകാരം നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ടെ ന്നും നാരായണന്‍ അറിയിച്ചു.

കുമരംപുത്തൂര്‍ പഞ്ചായത്തില്‍ കല്ലടി ഹൈസ്‌കൂളിന് സമീപമുള്ള ഉഡുപ്പി ഹോട്ടല്‍, കുമരംപുത്തൂര്‍ മദീന ബേക്കറി, ഹോട്ടല്‍ ദീപ, കൃഷ്ണ ബേക്കറി, കല്യാണക്കാപ്പിലെ ഹോട്ടല്‍ ടുട്ടു എന്നിവിടങ്ങളി ല്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്ത ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു.പരിശോധനയില്‍ ഭക്ഷ്യ വിഷബാധക്ക് കാരണമായേക്കാവുന്ന നിരവധി സാഹച ര്യങ്ങള്‍ കണ്ടെത്തി.ആരോഗ്യ വകുപ്പിന്റെ ശുചിത്വ സാക്ഷ്യ പത്രം, പഞ്ചായത്ത് ലൈസന്‍സ് എന്നിവ ഇല്ലാതെ പ്രവര്‍ത്തിച്ച് വരുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത് ഉള്‍പ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ് അറിയിച്ചു.

അലനല്ലൂരില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം നാരായണന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷംസുദ്ദീന്‍,ജെ.എച്ച്.ഐമാരായ അജിത,പ്രമോദ് കുമാര്‍, അനുഷ,ശരണ്യ,ക്ലാര്‍ക്ക് മുഹമ്മദ് റാഷിദ്,അനൂപ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്ഗീസ്, കെ സുരേഷ്, എസ്.ഡാര്‍ണര്‍, രജിത രാജന്‍ എന്നിവര ടങ്ങുന്ന സംഘമാണ് കുമരംപുത്തൂരില്‍ പരിശോധന നടത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!