മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. മാ സ്ക് ധരിച്ചില്ലെങ്കില്‍ പിഴയുണ്ടാകുമെന്നാണ് പുതിയ തീരുമാനം. തൊഴിലിടങ്ങള്‍,ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങള്‍ എന്നിവടങ്ങളിലും യാത്രകളിലുമാണ് മാസ്ക് നിര്‍ബന്ധമാക്കിയത്.ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.കോവിഡ് രോഗികളുടെ എണ്ണം കൂടുന്നുവെന്ന കണക്കുകള്‍ക്കിടെ ദുരന്ത നിവാരണ നിയമ പ്രകാ രമാണ് പുതിയ തീരുമാനം.പിഴത്തുക എത്രയാണെന്ന് ഉത്തരവില്‍ പറയുന്നില്ല.കോവിഡ് വ്യാപന തീവ്രത കുറഞ്ഞ പശ്ചാത്തലത്തില്‍ നിയന്ത്രണത്തില്‍ മാര്‍ച്ച് മുതല്‍ കേന്ദ്രം അയവു വരുത്തിയിരുന്നു. ഇതേ തുടര്‍ന്ന് മാസ്ക് ധരിക്കാത്തതിന് പിഴയീടാക്കിയിരുന്നില്ല. എന്നാല്‍ പല സംസ്ഥാനങ്ങളിലും കോവിഡ് വീണ്ടും വ്യാപിക്കു കയാണ്.സംസ്ഥാനത്ത് നിലവില്‍ കോവിഡ് തീവ്രവ്യാപന മില്ലെ ങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്.
