കോട്ടോപ്പാടം: ദേശീയ പഞ്ചായത്ത് ദിനാഘോഷ ദിനത്തോടനുബ ന്ധിച്ച് കോട്ടോപ്പാടം ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന പ്രത്യേക ഗ്രാമസഭ പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വി കസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ റഫീന മുത്തനില്‍ അദ്ധ്യ ക്ഷയായി.പതിനാലാം പഞ്ചവല്‍സര പദ്ധതി രൂപീകരണം വികസന രേഖ പരിഷ്കരണം എന്ന വിഷയത്തെ സംബന്ധിച്ച് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്മാന് പാറയില്‍ മുഹമ്മദാലി ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍പേ ഴ്സണ്‍ റജീന കെ. പഞ്ചായത്ത് അംഗങ്ങളായ ഒ.ആയിഷ,കെ. വി നീത എന്നിവര്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു.ദാരിദ്യ ലഘൂകരണം, ആരോഗ്യ ഗ്രാമം,ശിശു സഹൃദ പഞ്ചായത്ത്,ഹരിത ഗ്രാമം, ജലപര്യാ പ്ത ഗ്രാമം,പര്യാപ്തമായ അടിസ്ഥാന സൗകര്യമുള്ള ഗ്രാമം,സദ് ഭരണം, കിസാന്‍ ക്രഡിറ്റ് കാര്‍ഡ് എന്ത് എന്നീ വിഷയങ്ങളാണ് ആസാദിക അമൃത് മഹോല്‍സവ് എന്ന പരിപാടിയിലൂടെ വിശേഷാല്‍ ഗ്രാമസ ഭയില്‍ ചര്‍ച്ച ചെയ്തത്.ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ വിവിധ വകുപ്പ് തല ജീവനക്കാര്‍ കര്‍ഷകര്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ സി.ഡി. എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
