അഗളി: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം.താഴെ അബ്ബന്നൂരിലെ ചീരി-രങ്കന് ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്.രാവിലെ കുട്ടി അനങ്ങാത്തത് ശ്രദ്ധയില്‍പ്പെട്ടതോടെ കൂക്ക ന്പാളയത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോവുക യായിരുന്നു.ആശുപത്രിയിലെത്തിക്കുമ്പോള്‍ കുഞ്ഞ് മരിച്ചതായാ ണ് വിവരം.ഫെബ്രുവരി 16നാണ് ചീരി ആണ്‍കുഞ്ഞിന് ജന്മം നല് കിയത്.ഏഴാമത്തെ പ്രസവമായിരുന്നു.വീട്ടിലായിരുന്നു പ്രസവം. ശിശുമരണം ആവര്‍ത്തിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.ഈ വര് ഷം ഇത് നാലാമത്തെ ശിശുമരണമാണ് അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.