അലനല്ലൂര്‍: പാലക്കാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തി ല്‍ സംഘടിപ്പിക്കുന്ന ‘അക്ഷരായനം’ ജില്ലാ ജാഥക്ക് ഏപ്രില്‍ 28ന് അ ലനല്ലൂര്‍ കലാസമിതിയില്‍ വെച്ച് സ്വീകരണം നല്‍കും.സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗതസംഘം രൂപീ കരിച്ചു.യോഗം ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനകമ്മറ്റി അംഗം എം.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗണ്‍സി ല്‍ പ്രസിഡന്റ് വി.അബ്ദുള്ള മാസ്റ്റര്‍ അധ്യക്ഷനായി.സെക്രട്ടറി പി ഒ കേശവന് മാസ്റ്റര്‍,കെ.എ.സുദര്ശനകുമാര്,വി. അബ്ദുല്‍ സലീം,കെ ഭാസ്കരന്,പ്രിയ രാമനുണ്ണി എന്നിവര്‍ സംസാരിച്ചു.സ്വാഗത സംഘം ചെയര്‍മാനായി വി.അബ്ദുള്‍ സലീമിനെയും,കണ്‍വീനറായി കേശവ ന് മാസ്റ്ററെയും തെരഞ്ഞെടുത്തു.28 ന് ഉച്ച തിരിഞ്ഞ് 3 മണിക്ക് അല നല്ലൂര് കലാസമിതിയില്‍ സ്വീകരണം.സാഹിത്യകാരന് രാജന് കരു വാരകുണ്ട് പ്രഭാഷണം നടത്തും.ഒറ്റപ്പാലം ജനസംഗീതസഭയുടെ ഗായകസംഘം ജാഥയെ അനുഗമിക്കുന്നു.
