അലനല്ലൂര്‍: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കാറ്റിലും മഴയിലും മരങ്ങള്‍ പൊട്ടി വീണ് കുന്നപ്പള്ളിയില്‍ വീട് തകര്‍ന്നു.കോമുട്ടി മ ത്തില്‍ ഭാസ്കരന്റെ ഓടിട്ട വീടാണ് തകര്‍ന്നത്. ആളപായമില്ല. സംഭവ സ മയത്ത് ഭാസ്കരനും ഭാര്യ ദേവകിയും വീട്ടിലുണ്ടായിരു ന്നില്ല. കരള്‍രോഗ ചികിത്സാര്‍ത്ഥം ഭാസ്കരനും ദേവകിയും തിരുവ നന്തപുരം ശ്രീ ചിത്ര ആശുപത്രിയിലായിരുന്നു.

സമീപ ഭാഗത്ത് തിരുവാലപെറ്റ സിദ്ദീഖ്,കീടത്ത് മുഹമ്മദ് കുട്ടി, ദാ സന് ഉണ്യാല്കണ്ഠത്തില് എന്നിവരുടെ സ്ഥലത്തെ റബര്മര ങ്ങളും കാറ്റില്‍ നിലം പൊത്തിയിട്ടുണ്ട്.

സംഭവ സ്ഥലം വാര്‍ഡ് മെമ്പര്‍ പി.മുസ്തഫ ,ബ്ലോക്ക് മെമ്പര്‍ വി.അബ്ദു ല്‍ സലിം ,വാര്‍ഡ് വികസന സമിതി അംഗങ്ങളായ ടോമി തോമസ് ,പി.അബ്ദുല്‍ കരിം ,പി.എം സുരേഷ് കുമാര്‍ ,പി.നജീബ് ,എന്‍ സുനി ല്‍ ദാസ്എന്നിവര്‍ സന്ദര്‍ശിച്ചു. വിഷയം ബന്ധപ്പെട്ട അതികാരികളു ടെ ശ്രദ്ധ്രയില്‍ എത്തിച്ച് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു.
