തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യ നിര്‍ണ യത്തില്‍ ഒരു ദിവസം അധ്യാപകന് മൂല്യ നിര്‍ണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം പുനര്‍ നിശ്ചയിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
പരമാവധി മാര്‍ക്ക് 150 ആയിരുന്നപ്പോള്‍ ഒരു ദിവസം ബോട്ടണി, സു വോളജി, മ്യൂസിക് ഒഴികെയുള്ള വിഷയങ്ങളുടെ ഉത്തരക്കടലാസു കള്‍ ഉച്ചയ്ക്ക് മുന്‍പ് 13ഉം ഉച്ചയ്ക്ക് ശേഷം 13ഉം എന്ന കണക്കില്‍ ആകെ 26ഉം, ബോട്ടണി, സുവോളജി, മ്യൂസിക് എന്നീ വിഷയങ്ങളു ടെ ഉത്തരക്കടലാസുകള്‍ ഉച്ചയ്ക്ക് മുന്‍പ് 20ഉം ഉച്ചയ്ക്ക് ശേഷം 20ഉം എന്ന കണക്കില്‍ ആകെ 40 ഉത്തരക്കടലാസുകളുമാണ് മൂല്യനിര്ണ യം നടത്തേണ്ടിയിരുന്നത്. പീന്നീടു വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശ ങ്ങളുടെ അടിസ്ഥാനത്തില്‍ ഇവ യഥാക്രമം 34ഉം, 50ഉം ആക്കി വര് ധിപ്പിച്ചു. എന്നാല്‍, ഈ വിഷയത്തില്‍ അധ്യാപക സംഘടനകള്‍ സമര്‍പ്പിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ ദിവസവും മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം 30ഉം, 44ഉം ആയി പരിമിതപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകര്‍ക്ക് പേപ്പര്‍ ഒന്നിന് എട്ടു രൂപ നിരക്കില്‍ 240 രൂപയും ഡിഎ ഇനത്തില്‍ ഓരോ ദിവസവും 600 രൂപയും നല്‍കുന്നുണ്ട്. ക്യാംപുകളില്‍ എത്തുന്നതിന് യാത്രബത്ത യും നല്‍കുന്നുണ്ട്. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയ പ്രതിഫ ലതുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഫയല്‍ പരിഗ ണനയിലാണെന്നും മന്ത്രി വിശദീകരിച്ചു.
