അഗളി: അട്ടപ്പാടിയില്‍ അച്ഛനും ബന്ധുക്കള്‍ക്കുമൊപ്പം കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി ബാലന് കാട്ടാനയുടെ ആ ക്രമണത്തില്‍ കൊല്ലപ്പെട്ടു.കിണറ്റുകര ഊരിലെ പൊന്നന്റേയും സുമതിയുടേയും മകന് സഞ്ജു (15) ആണ് മരിച്ചത്.ബുധനാഴ്ച വൈ കീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.കാട്ടില്‍ നിന്നും തേന്‍ ശേഖരിച്ച് മടങ്ങു്നനതിനിടെ കടുകുമണ്ണയില്‍ വെച്ച് കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.അഗളി ഗവ.വൊക്കേഷണല്‍ ഹ യര്‍ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മൃത ദേഹം അഗളി ആശുപത്രിയില്‍.