മണ്ണാര്‍ക്കാട് :ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘ ടിപ്പിക്കുന്ന പ്രമുഖ പ്രഭാഷകന്‍ എ.എം.നൗഷാദ് ബാഖവിയുടെ ദ്വി ദിന മതപ്രഭാഷണം ശനി,ഞായര്‍ ദിവസങ്ങളിലായി നെല്ലിപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം തയ്യാറാക്കുന്ന പ്രത്യേക വേദിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ 9 മണിക്ക് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാട നം ചെയ്യും.ഇസ്ലാമിക് സെന്റര്‍ ഹിഫ്ളുല്‍ ഖുര്‍ആന്‍ അക്കാദമിയി ല്‍ നിന്നും വിശുദ്ധ ഖുര്‍ ആന്‍ മന:പാഠമാക്കിയ ഒമ്പത് ഹാഫിളുക ള്ക്കുളള ബിരുദദാനവും അദ്ദേഹം നിര്‍വഹിക്കും.സയ്യിദ് ഇമ്പിച്ചി ക്കോയ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.എന്‍.ഷംസുദ്ദീന് എംഎല്‍എ മുഖ്യാതിഥിയാകും.എസ്.കെ.എസ്.എസ്.എഫ് സംസ്ഥാ ന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ആമുഖ പ്ര ഭാഷണം നടത്തും.സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി അലവി ഫൈസി കുളപ്പറമ്പ്,മണ്ണാര്‍ക്കാട് താലൂക്ക് പ്രസിഡന്റ് കെ.സി.അബൂബക്കര്‍ ദാരിമി,സി.മുഹമ്മദലി ഫൈസി,നഗരസഭ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍,അബ്ദുറഹ്മാന് മുസ്ലിയാര് കുടക്,സയ്യിദ് ഹുസൈന് തങ്ങള്‍ കൊടക്കാട്,ശുക്കൂര്‍ മദനി അമ്മിനിക്കാട്,സി.മുഹമ്മദ് കുട്ടി ഫൈ സി എന്നിവര്‍ സംബന്ധിക്കും.
ഞായറാഴ്ച പ്രഭാഷണത്തിന് ശേഷം നടക്കുന്ന പ്രാര്‍ത്ഥന സദസ്സേടെ ദ്വിദിന പരിപാടികള്‍ക്ക് സമാപനമാകുമെന്നും സംഘാടകര്‍ അറി യിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ഹബീബ് ഫൈസി കോട്ടോപ്പാടം, സുബൈര്‍ മൗലവി പുല്ലശ്ശേരി,മുജീബ് മൗലവി കല്ലാംകുഴി,നാസര്‍ ഫൈസി കാഞ്ഞിരംകുന്ന് എന്നിവര്‍ പങ്കെടുത്തു.
