കാഞ്ഞിരപ്പുഴ: പാലക്കയത്ത് ജീപ്പ് മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരി ക്കേറ്റു.പാലക്കയം സ്വാദേശികളായ ലിസി(40), ചിന്നമ്മ(50), അമ്പ്രൂസ് (58), രാജു (50), സിന്ധു (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ബുധനാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു അപകടം.പാലക്കയത്തു നിന്നും ആ റു കിലോമീറ്റര്‍ അകലെയുള്ള എസ്റ്റേറ്റില്‍ നിന്നും ജോലികഴിഞ്ഞു തൊഴിലാളികളെയും കയറ്റി വരുകയായിരുന്നു ജീപ്പ്. ഇരുനൂറു ഏ ക്കര് എന്ന സ്ഥലത്തിന് സമീപം എത്തിയതോടെ നിയന്ത്രണം വിട്ട ജീപ്പ് പത്തടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ അടക്കം അഞ്ചുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ വരെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
