മണ്ണാര്‍ക്കാട് : മണ്ഡലത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളതും നടന്നു വരുന്നതു മായ കിഫ്ബി പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് എന്‍. ഷംസുദ്ദീന് എം എല്‍ എ ആവശ്യപ്പെട്ടത് പ്രകാരം നാളെ തിരു വനന്തപുരത്ത് കിഫ്ബി ആസ്ഥാനത്ത് യോഗം ചേരും. ഇപ്പോള്‍ പ്രവ ര്‍ത്തി നടന്നു കൊണ്ടിരിക്കുന്ന എം ഇ എസ് കോളേജ് – പയ്യനെടം മൈലാംപാടം റോഡിന്റെയും, വിവിധ സ്കൂളുകളുടെയും പ്രവ ര്‍ത്തികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള തീരു മാനം എടുപ്പിക്കുവാനും, അട്ടപ്പാടി റോഡിന്റെ പ്രവര്‍ത്തി തുടങ്ങു ന്നത് സംബന്ധിച്ച വ്യക്തത ലഭ്യമാകാനും, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി കെട്ടിടം ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സമ യ ബന്ധിതമായി പൂര്‍ത്തീകരിക്കാനും വേണ്ടി നടപടികള്‍ ത്വരിത പ്പെടുത്തണമെന്നും ഇക്കാര്യത്തില്‍ അടിയന്തിര യോഗം വിളിക്ക ണമെന്നും എം എല്‍ എ കിഫ്ബി അധികൃതരോട് രേഖമൂലം ആവ ശ്യപ്പെട്ടിരുന്നു.അതു പ്രകാരമാണ് നാളെ യോഗം ചേരുന്നത്.
