മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമാ കെയര്‍ പദ്ധ തിയുടെ ഭാഗമായുള്ള സൗജന്യ അത്യാഹിത ആംബുലന്‍സ് സേവന മായ കനിവ് 108 ആംബുലന്‍സുകള്‍ സംസ്ഥാനത്ത് ഇതുവരെ 5,02,517 ട്രിപ്പുകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് മഹാമാരിയുടെ ഒന്നാം തരംഗം മുത ല്‍ സര്‍ക്കാരിന്റെ കോവിഡ് മുന്‍നിര പ്രവര്‍ത്തനങ്ങളില്‍ കനിവ് 108 ആംബുലന്‍സുകളും ജീവനക്കാരും സജീവമാണ്. 3,44,357 ട്രി പ്പുകളാണ് കോവിഡിന് മാത്രമായി സംസ്ഥാനത്ത് കനിവ് 108 ആം ബുലന്‍സുകള്‍ ഇതുവരെ നടത്തിയത്. അന്താരാഷ്ട്ര വനിത ദിന ത്തോടനുബന്ധിച്ച് ആദ്യമായി 108 ആംബുലന്‍സില്‍ വനിത പൈ ലറ്റിനെ നിയമിച്ചു. എല്ലാ ജില്ലകളിലും വനിത ആംബുലന്‍സ് പൈ ലറ്റുമാരെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

അത്യാഹിത സന്ദേശങ്ങളില്‍ ഏറ്റവും അധികം ട്രിപ്പുകള്‍ കനിവ് 108 ആംബുലന്‍സുകള്‍ നടത്തിയത് ഹൃദ്രോഗ സംബന്ധമായ അ ത്യാഹിത ചികിത്സയ്ക്ക് വേണ്ടിയാണ്. 27,908 ട്രിപ്പുകളാണ് ഇതിനാ യി നടത്തിയത്. അത്യാഹിതങ്ങളില്‍ രണ്ടാം സ്ഥാനത്ത് വാഹനാ പകടങ്ങളില്‍ പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റാനായി ഓടിയതാണ്. 24,443 ട്രിപ്പുകളാണ് ഇതിനായി നടത്തിയത്. മറ്റു അപ കടങ്ങള്‍ 20,788, ശ്വാസ സംബന്ധമായ അത്യാഹിതങ്ങള്‍ 16,272, വയ റുവേദന 13,582, പക്ഷാഘാതം 8,616, ജെന്നി 5,783, ഗര്‍ഭ സംബന്ധ മായ അത്യാഹിതം 5,733, വിഷം ചികിത്സ 5,355, കടുത്ത പനി 3,806, പ്രമേഹ സംബന്ധമായ അത്യാഹിതം 3,212, നിപ അനുബന്ധ ട്രിപ്പു കള്‍ 79, മറ്റ് അത്യാഹിതങ്ങള്‍ 22,583 എന്നിങ്ങനെ ട്രിപ്പുകളാണ് കനി വ് 108 ആംബുലന്‍സുകള്‍ കഴിഞ്ഞ 30 മാസങ്ങളിലായി നടത്തിയത്.

ഇതുവരെ 53 പ്രസവങ്ങളും കനിവ് 108 ആംബുലന്‍സ് ജീവനക്കാരു ടെ പരിചരണത്തില്‍ നടന്നിട്ടുണ്ട്. മാര്‍ച്ച് 25 വരെയുള്ള കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ട്രിപ്പുകള്‍ കനിവ് 108 ആംബുലന്‍സുകള്‍ നടത്തിയത്. 69,974 ട്രിപ്പുകളാണ് തി രുവനന്തപുരത്ത് നടത്തിയത്. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലാണ്. 15,002 ട്രിപ്പുകളാണ് ഇടുക്കി ജില്ലയില്‍ കനിവ് 108 ആംബുലന്‍സു കള്‍ നടത്തിയത്. കൊല്ലം 35,814, പത്തനംതിട്ട 24,534, ആലപ്പുഴ 40, 039, കോട്ടയം 32,758, എറണാകുളം 37,829, തൃശൂര്‍ 38,929, പാലക്കാട് 52,404, മലപ്പുറം 44,365, കോഴിക്കോട് 37,037, വയനാട് 18,920, കണ്ണൂര്‍ 33,036, കാസര്‍ഗോഡ് 21,876 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ കനി വ് 108 ആംബുലന്‍സുകള്‍ സേവനം നല്‍കിയ ട്രിപ്പുകള്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!