തച്ചമ്പാറ : പോസ്റ്റ് മോർട്ടം കഴിഞ്ഞ് മൃതദേഹവുമായി വരിക യായിരുന്ന താലൂക്കാശുപത്രിയിലെ ആംബുലൻസിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണു. തലനാരിഴയ്ക്കാണ് വൻ അപകടം ഒ ഴിവായത്.
ദേശീയപാതയിൽ തച്ചമ്പാറ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഞായറാഴ്ച വൈകീട്ട് അഞ്ചരമണിയോടെയാണ് സംഭവം. ആം ബുലൻസിന്റെ മുൻ വശത്തെ ചില്ല് പൂർണമായും തകർന്നു. ഡ്രൈവർ രാധാകൃഷ്ണൻ (50), പോലീസുകാരൻ സുനിൽ (30) എന്നിവരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ഇ രുവരും താലൂക്കാശുപത്രിയിൽ ചികിത്സതേടി.
ആനമൂളിയിൽ വനത്തിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി യിരുന്ന ആദിവാസിയുവാവ് ഉരുളൻകുന്ന് പാലവളവ് ഊരിലെ കക്കി-നീലി ദമ്പതിമാരുടെ മകൻ ബാലന്റെ (37) മൃതദേഹം ജില്ലാ ശുപത്രിയിൽനിന്ന്പോസ്റ്റ് മാര്‍ട്ടം കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരു ന്നു അപകടം.