തിരുവനന്തപുരം: സംസ്ഥാനത്ത് നാലാം ദിവസത്തിലേക്ക് കടന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു.മുഖ്യമന്ത്രി പിണറായി വിജയനു മായി ബസുടമകള്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാ നം.ഗതാഗത മന്ത്രിയുമായും ബസ് ഉടമകളുടെ സംഘടന ചര്‍ച്ച നട ത്തിയിരുന്നു.
നിരക്കു വര്‍ധനയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനം.24നാണ് സ്വകാ ര്യ ബസ് സമരം ആരംഭിച്ചത്.ബസ് നിരക്കു കൂട്ടാന്‍ തീരുമാനിച്ചതാ ണെന്നും ബുധനാഴ്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.