മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്ലീന്‍ കാമ്പസ് പദ്ധതി തുടങ്ങി. സ്‌കൂള്‍ കാമ്പസില്‍ പ്ലാസ്റ്റിക് മാലിന്യ സം സ്‌കരണത്തിന് ആവശ്യമായ കലക്ഷന്‍ പോയന്റുകള്‍ സ്ഥാപിച്ചു. പദ്ധതി ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ കെ മുഹമ്മദ് കാസിം നിര്‍വ്വഹി ച്ചു.എന്‍ എസ് എസ് മണ്ണാര്‍ക്കാട് ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ എച്ച് ഫഹദ് അധ്യക്ഷനായി.പ്രോഗ്രാം ഓഫീസര്‍ സി ആഷ,കെ സുലൈഖ, നിദ, കെ.പി അനന്യ,കെ.ടി നഫ്വാന്‍,എം.കെ മിദ്‌ലാജ്,അക്ഷര,ഷഫീഖ് ,ഷമീമ പങ്കെടുത്തു.