അലനല്ലൂര്‍:ഓള്‍ കേരള പെയിന്റേഴ്‌സ് വെല്‍ഫയര്‍ അസോസിയേ ഷന്‍ ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സഘം ഓഫീസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ രവിചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ഉണ്ണികൃഷ്ണന്‍ അധ്യ ക്ഷനായി.ഷാജഹാന്‍ ഉമ്മരന്‍ മുഖ്യപ്രഭാഷണം നടത്തി.ഹക്കീം, ഷംസുദ്ദീന്‍,സുബൈര്‍,പ്രേമന്‍,ഉസ്ഫിര്‍ എന്നിവര്‍ സംസാരിച്ചു. സുനി ല്‍ സ്വാഗതവും ലത്തീഫ് കുമരംപുത്തൂര്‍ നന്ദിയും പറഞ്ഞു.
മെയ് ഏഴ്,എട്ട് തിയതികളിലായി അലനല്ലൂരില്‍ വെച്ചാണ് സമ്മേ ളനം നട ക്കുന്നത്.വി.കെ.ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ എന്‍.ഷംസുദ്ദീന്‍, കെ.ശാന്തകുമാരി, കെ.പ്രേംകു മാര്‍,മുഹമ്മദ് മുഹ്‌സിന്‍,എകെപിഡബ്ല്യുഎ സംസ്ഥാന കോഡി നേ ഷന്‍ കമ്മിറ്റി അംഗങ്ങളായ നിഖില്‍ പട്ടാമ്പി,ജിതിന്‍ പത്തനംതിട്ട, ദീപന്‍ തൃശ്ശൂ ര്‍,ബിജു പുതുപ്പള്ളി,അലി കോട്ടക്കല്‍,രതീഷ് തുടങ്ങി യവര്‍ സംബന്ധിക്കും.