കോട്ടോപ്പാടം: മധുരിക്കുന്ന ബാല്യകാല ഓര്‍മ്മകളുടെ ഗൃഹാതുര ത്വവുമായി തൃക്കളൂര്‍ അമ്പലപ്പാറ എഎല്‍പി സ്‌കൂളിലെ പൂര്‍വ്വ വി ദ്യാര്‍ത്ഥികള്‍ ഒത്തു കൂടി.1998ല്‍ നാലാം ക്ലാസില്‍ പഠിച്ച് ഇന്ന് ജീവി തത്തിന്റെ പലതലങ്ങളിലെത്തിയ പഴയകാല കൂട്ടുകാരാണ് 24 വര്‍ ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി വിദ്യാലയത്തില്‍ ഒത്തു ചേര്‍ന്നത്. മാതൃവിദ്യാലയത്തിന്റെ പടവുകളിറങ്ങിപ്പോയ ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള കണ്ടുമുട്ടലായിരുന്നു പലര്‍ക്കുമിത്.അത്തരൊമൊരു ഒത്തുചേരലിന്റെ ആശ്ചര്യവും അമ്പരപ്പും ആഹ്ലാദവായ്പുമൊ ക്കെയായി വിദ്യപകര്‍ന്ന വിദ്യാലയത്തിലെ മറക്കാനാകാത്ത ഓര്‍മ്മ കള്‍ അവര്‍ പങ്കുവെച്ചു.
പഴയ സഹപാഠികള്‍ക്കൊപ്പം അന്നത്തെ അധ്യാപകരും പങ്കെടുത്ത ത് സംഗമത്തെ അവിസ്മരണീയമാക്കി.എഎല്‍പി സ്‌കൂള്‍ പ്രധാന അ ധ്യാപിക വത്സല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.സിജാദ് പാറക്കോട്ട് അധ്യ ക്ഷനായി.പ്രീപ്രൈമറിയില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്ക് പഠ നോപകരണളും നല്‍കി.മാനേജര്‍ മുസ്തഫ ഏറ്റുവാങ്ങി. അധ്യാപക രായ മോളി, സരസമ്മ, ഉണ്ണിയാന്‍,ഹമീദ്, ഉമ്മര്‍,സി.പി.ഷിഹാബ്, പ്രദീപ്,മുഹമ്മദാലി,സുഭാഷ്,കമ്മിറ്റി ഭാരവാഹികളായ അഫ്‌സല്‍ .വി.ടി,മൊയ്തുട്ടി വി.കെ,വഹീത.സി.പി,സുധീര്‍.പി,മുഹമ്മദാലി പി, ജീനാ മോള്‍ സംസാരിച്ചു.പിഞ്ചു ഫ്രാന്‍സീസ് സ്വാഗതവും ബിജീഷ്. എന്‍.കെ നന്ദിയും പറഞ്ഞു.