കുമരംപുത്തൂര്‍: പള്ളിക്കുന്ന് ഗ്രാമം കാല്‍പ്പന്ത് കളിയുടെ ആവേശ ത്തിലേക്ക്.ഫ്രണ്ട്‌സ് ക്ലബ്ബ് പള്ളിക്കുന്ന് സംഘടിപ്പിക്കുന്ന പത്താമത് അഖില കേരള ഫ്‌ളഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സോക്കര്‍ നൈറ്റ് 2022ന് നാളെ ക്വിക്ക് ഓഫ്.ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതാ യി പ്രസിഡന്റ് അഡ്വ.രാഘവന്‍ ആമ്പാടത്ത്,സെക്രട്ടറി നിയാസ് പൂഞ്ചോല എന്നിവര്‍ അറിയിച്ചു.
മാര്‍ച്ച് 15 മുതല്‍ 30 വരെ പള്ളിക്കുന്നില്‍ പഞ്ചായത്ത് മിനി സ്റ്റേഡി യത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.ആയിരത്തോളം പേര്‍ക്ക് ഇരി ക്കാവുന്ന ഗ്യാലറി സജ്ജമായിട്ടുണ്ട്.16 പ്രമുഖ ടീമുകള്‍ ടൂര്‍ണമെ ന്റില്‍ മാറ്റുരയ്ക്കും.രാത്രി എട്ട് മണിക്ക് കളി തുടങ്ങും.ഇതിന് മുമ്പ് ഏഴ് മണിക്ക് ജെ.ജെ.മെമ്മോറിയല്‍ അണ്ടര്‍ 20 ഫുട്‌ബോള്‍ നൈറ്റും നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.ഉദ്ഘാടന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി,മണ്ണാര്‍ക്കാട് ഡിവൈ എസ്പി വി.എ.കൃഷ്ണദാസ്,ജനപ്രതിനിധികളടക്കമുള്ള പ്രമുഖര്‍ സംബ ന്ധിക്കും.
ജീവാകരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം വര്‍ഷം തോറും ടൂര്‍ണമെന്റ് നടത്തി വരുന്നുണ്ട്.കോവിഡ് വ്യാപനത്തെ തു ടര്‍ന്ന് കഴിഞ്ഞ വര്‍ഷം ടൂര്‍ണമെന്റ് നടത്താനായില്ല. മഹാമാരിയു ടെ ഗോള്‍പോസ്റ്റും കടന്നെത്തുന്ന ആവേശപ്പോരാട്ടത്തിനായുള്ള കാ ത്തിരിപ്പിലാണ് ഫുട്‌ബോള്‍ പ്രേമികളുടെ നാട്.