മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോക്സ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാര്‍ ക്കായി സംഘടിപ്പിച്ച ‘ഇന്‍ഫോക്സ് ഫുട്ബോള്‍ ലീഗ് 2022′ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു.ഡിഫന്‍ഡേഴ്സ് എഫ്സി ഇന്‍ഫോക്സ്’ ജേതാക്കളാ യി.ലീഗ് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ഡിഫന്‍ഡേഴ്സ് എഫ്സി ഇന്‍ഫോക്സ്, ഫോക്സ് യുണൈറ്റഡ് എന്നീ ടീമുകളാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടിയ ത്. എതിരില്ലാത്ത 4 ഗോളുകള്‍ക്കാണ് ഡിഫന്‍ഡേഴ്‌സിന്റെ ജയം.

മിന്നല്‍ ഫോക്സ്, ഡിഫന്‍ഡേഴ്സ് എഫ്സി ഇന്‍ഫോക്സ്, ഫോക്സ് ഫൈറ്റേഴ്സ്, ഇ ന്‍ഫോ മെറ്റഡോര്‍, റോയല്‍ ഫോക്സ് എഫ്സി, ഫോക്സ് യുണൈറ്റഡ് തുട ങ്ങി 6 ടീമുകളില്‍ നിന്നായി 18 മത്സരങ്ങളില്‍ 88 താരങ്ങളാണ് ഇന്‍ ഫോക്സ് പ്രീമിയര്‍ ലീഗില്‍ ബൂട്ടണിഞ്ഞത്. മണ്ണാര്‍ക്കാട് കോടതിപ്പടി ബിര്‍ച്ചെസ് പ്ലേ ടര്‍ഫില്‍ ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 13 വരെയായി രുന്നു മത്സരം.

വിജയികള്‍ക്ക് ഇരുപതിനായിരം രൂപ പ്രൈസ് മണിയും വിന്നേഴ്‌സ് ട്രോഫിയും മെഡലുകളും കൈമാറി. ഡിഫന്‍ഡേഴ്‌സ് എഫ്‌സി ഇന്‍ ഫോക്‌സ് താരങ്ങളായ സുരേഷിനെ ബെസ്റ്റ് പ്ലെയറായും മിന്‍ഹാജി നെ ബെസ്റ്റ് ഗോള്‍കീപ്പറായും തിരഞ്ഞെടുത്തു. ജീവനക്കാര്‍ക്കിടയി ലുള്ള ഐക്യവും സ്‌നേഹവും ഊട്ടിയുറപ്പിക്കാനും തൊഴില്‍ സമ്മ ര്‍ദ്ദം കുറക്കാനും ഇത്തരം പരിപാടികള്‍ അനിവാര്യമാണെന്ന് ഇന്‍ ഫോക്സ് സിഇഒ യും എംഡിയുമായ മുജീബ് കൊളശ്ശേരി പറഞ്ഞു. ചെയര്‍മാന്‍ മുനീര്‍ കൊളശ്ശേരി, ജനറല്‍ മാനേജര്‍ നവാസ് താഴത്തേ തില്‍ എന്നിവര്‍ വിജയികളെ അഭിനന്ദിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!