മണ്ണാര്‍ക്കാട്:സൈലന്റ്‌വാലിയോട് ചേര്‍ന്ന മലനിരകളില്‍ വന്‍ തീ പിടിത്തം.പൊതുവപ്പാടത്ത് മലയിലും മേക്കളപ്പാറയില്‍ ജനവാസ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന വനാതിര്‍ത്തിയിലുമാണ് അഗ്നിബാ ധയുണ്ടായത്.ശനിയാഴ്ച വൈകീട്ട് മുതല്‍ മലയില്‍ ചെറിയ തോതില്‍ അഗ്നിബാധയുണ്ടായത് വനംവകുപ്പ് ഇടപെട്ട് അണച്ചിരുന്നു.എന്നാല്‍ ഞായറാഴ്ച രാവിലെ വീണ്ടും അഗ്നിബാധയുണ്ടാവുകയും വെകീട്ടോ ടെ മലയില്‍ തീ പടര്‍ന്ന് ശക്തമാവുകയുമായിരുന്നു. വനപാലകരും, അഗ്നിശമന സേനയും സ്ഥലത്തെത്തി തീയണക്കാനു ള്ള ശ്രമങ്ങള്‍ നടത്തി.കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തിയിരുന്നു. വര്‍ ഷങ്ങള്‍ക്ക് ശേഷമാണ് ഈ ഭാഗത്ത് കാട്ടുതീയുണ്ടാകുന്നതെന്ന് നാട്ടു കാര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!