മണ്ണാര്‍ക്കാട്: മഹാത്മാ ഗാന്ധിയെ മനസ്സില്‍ വരച്ചിടുന്ന ഒരു പുതിയ തലമുറയിലാണ് ഇന്ത്യയുടെ ഭാവിയെന്ന് കെപിസിസി വൈസ് പ്ര സിഡന്റ് വി.ടി.ബല്‍റാം. യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജ കമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി അവാര്‍ഡ് ദാനവും,വ്യത്യസ്ഥ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള അ നുമോദനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേ ഹം.

സംഘ് പരിവാര്‍ മുന്നോട്ടുവയ്ക്കുന്ന പുറന്തള്ളലിന്റെയും വേട്ട യാ ടലിന്റേയും രാഷ്ട്രീയത്തിന് രാജ്യത്തിന് പകരം വയ്ക്കാനുള്ള ത് ഗാന്ധിയും നെഹ്രുവും ഉയര്‍ത്തിപ്പിടിച്ചത് ഉള്‍ക്കൊള്ളലിന്റെ പ്ര ത്യയശാസ്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗാന്ധിവരയും അ ടിക്കുറിപ്പും മത്സരത്തില്‍ ഒന്ന്,രണ്ട്,മൂന്ന് സ്ഥാന വിജയികളായ അ ജ്ഞു സജീവ്,ഹസ്ല ഫാത്തിം.കെ,മുഹബിന ഫര്‍ഷാന എന്നിവര്‍ക്ക് ഗാന്ധി സ്മൃതി അവാര്‍ഡും ക്യാഷ് പ്രൈസും വിതരണം ചെയ്തു.

നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അ ധ്യക്ഷത വഹിച്ചു.ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി. അഹമ്മ ദ് അഷ്ഫ്,സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.പി.എസ് പയ്യനെടം, മണി കണ്ഠന്‍ കടന്നമംഗലത്ത്,നൗഫല്‍ തങ്ങള്‍,നൗഷാദ് ചേലംഞ്ചേരി, കെ.പി ഹംസ,അമീന്‍ നെല്ലിക്കുന്നന്‍,അസിസ് കാര,ഷാനു നിഷാനു, ആഷിക്ക് വറോടന്‍,ഹാരിസ് തത്തേങ്ങലം,സുധീര്‍ കാപ്പുപറമ്പ്,ദീപ ഷിന്റോ,ഹമീദ് ആലുങ്കല്‍,സിനാന്‍ തങ്ങള്‍,അന്‍വര്‍ കണ്ണംക്കുണ്ട്, നസീഫ് പാലക്കഴി,രാജന്‍ ആമ്പാടത്ത്,സിജാദ് അമ്പലപ്പാറ, ഹരിദാ സ് ആറ്റക്കര തുടങ്ങി യവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!