അലനല്ലൂര്‍:നിര്‍ധനരായ സഹപാഠികള്‍ക്ക് വീടൊരുക്കി നല്‍കാന്‍ ഒരുങ്ങി സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍.മണ്ണാര്‍ക്കാട് ലോക്കല്‍ അസോസിയേഷനു കീഴില്‍ എടത്തനാട്ടുകര ജിഒഎച്ച്എ സ്എസ്,മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവ ടങ്ങളില്‍ പഠിക്കുന്ന രണ്ട് പേര്‍ക്ക് വീട് നിര്‍മിക്കാനായാണ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍ കൈകോര്‍ക്കുന്നത്.അലനല്ലൂര്‍ പഞ്ചായത്തിലെ എടത്തനാട്ടുകരയിലും കാഞ്ഞിരപ്പുഴ പഞ്ചായത്തി ലെ ഇരുമ്പകച്ചോലയിലുമാണ് വീട് നിര്‍മിക്കുക. ഇതിനായുള്ള ധന ശേഖരണാര്‍ത്ഥം ബിരിയാണി ചലഞ്ച്,സ്‌നേഹഭവന ത്തിന് എന്റെ പങ്ക്,സമ്മാന കൂപ്പണ്‍ തുടങ്ങിയ പദ്ധതികളും ആസൂ ത്രണം ചെയ്തി ട്ടുണ്ട്.
സ്‌നേഹ ഭവനങ്ങളുടെ പ്രാദേശിക സംഘാടക സമിതി സംഗമം എട ത്തനാട്ടുകര സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അലനല്ലൂര്‍ ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ മെഹര്‍ബാന്‍ ടീച്ചര്‍, അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങ ളായ അലി മഠത്തൊടി, ബഷീര്‍ പടുകുണ്ടില്‍, നൈസി ബെന്നി, സ് കൗട്ട് ആന്റ് ഗൈഡ്‌സ് ജില്ല സെക്രട്ടറി നസീര്‍ തോട്ടര, ജില്ല ട്രഷറര്‍ മണികണ്ഠന്‍ മാസ്റ്റര്‍/പ്രിന്‍സിപ്പാള്‍ എസ്. പ്രതീഭ, പ്രധാനാധ്യാപിക കുന്‍സു. ടി.കെ, സ്‌കൗട്ട് മാസ്റ്റര്‍മാരായ ഒ മുഹമ്മദ് അന്‍വര്‍, സിദ്ധീ ഖ്.കെ.ടി, നൗഷിദ.സി, നാരായണന്‍ കുട്ടി, ഷറീന മുജീബ് എന്നിവര്‍ സംസാരിച്ചു.ട്രൂപ്പ് ലീഡര്‍ നവീന്‍ കേശവ് , അന്‍ഷിദ്.പി, അന്‍ഷ ആയിഷ .എം എന്നിവര്‍ നേതൃത്വം നല്‍കി.