അഗളി: അട്ടപ്പാടി ജനതയെ ലഹരിയില്‍ നിന്നും പിന്തിരിപ്പിക്കുന്ന തിനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നമുക്ക് നാമേ ഗോത്രകലാസമിതി ഒരുക്കുന്ന നമത് ഉസ്‌റ് നാടകം അരങ്ങിലെത്തി. അഗളി ഇഎംഎസ് ഹാളില്‍ നടന്ന നാടകാവതരണം എക്‌സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു.നാടകം ചിട്ടപ്പെടുത്തിയ കലാകാരന്‍ കുപ്പുസ്വാമിയെ വേദിയില്‍ ആദരിച്ചു.

എന്‍.ഷംസുദ്ദീന്‍ എംഎല്‍എ അധ്യക്ഷനായി.എക്സൈസ് കമ്മീഷ ണര്‍ ആനന്ദകൃഷ്ണന്‍ ബോധവ ല്‍ക്കരണ സന്ദേശം നല്‍കി.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിം ഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നീതു പി.സി,അട്ടപ്പാടി ആര്‍ എം ഒ ഡോ. ജയകുമാര്‍, കുടുംബശ്രീ പ്രൊജക്റ്റ് മാനേജര്‍ കരുണാകരന്‍, ഐ സി ഡി എസ് സൂപ്പര്‍വൈ സര്‍ എസ് സജിത , വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ മധു, ബ്ലോക്ക് പഞ്ചായത് മെമ്പര്‍ ഈശ്വരി തുടങ്ങിയ വര്‍ സംസാരിച്ചു. നാടകവ സാനം ഗോത്രഭാഷയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു.

നമത് ഉസ്‌റ് നാടകം ഒരു പുതിയ അട്ടപ്പാടിയിക്ക് ഒരു പുതിയ അനു ഭവമാണ് പകര്‍ന്നത്.ഊരുകളിലെ സമകാലിക ജീവിതത്തെ വരച്ചു കാണിക്കുന്ന നാടകത്തില്‍ ശരികളേയും തെറ്റുകളേയും ഒരു പോ ലെ ചൂണ്ടിക്കാണിക്കുന്നുണ്ട്.തനത് ഗോത്രവാദ്യങ്ങളും പരമ്പരാഗത നൃത്തവും ഉള്‍പ്പെടുത്തി ഗോത്രഭാഷയില്‍ ഒരുക്കിയ നാടകം സ്ത്രീ കളേയും കുട്ടികളേയും ഒരു പോലെ ആവേശം കൊള്ളിച്ചു.

ലഹരിക്കെതിരായ ബോധവല്‍ക്കരണം,ഗര്‍ഭിണികള്‍,നവജാത ശി ശുക്കള്‍ എന്നിവരുടെ ആരോഗ്യസംരക്ഷണം,ഊരുകളിലെ ശുചി ത്വം,തനത് കൃഷിരീതികള്‍,പോഷകാഹാരം,ഗോത്ര സംസ്‌കാരം എന്നിവയെ കുറിച്ചെല്ലാമാണ് നാടകം കാഴ്ചക്കാരോട് സംവദിക്കു ന്നത്.അട്ടപ്പാടി മേഖലയിലെ ഊരുകള്‍, പൊതുസ്ഥലങ്ങള്‍, സ്‌കൂളു കള്‍,ഉത്സവസ്ഥലങ്ങള്‍ എന്നിവടങ്ങളിലെല്ലാം സംവിധായകന്‍ കുപ്പുസ്വാമിയും പത്ത് കലാകാരന്‍മാരും നമത് ഉസ്‌റുമായി എത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!