മണ്ണാര്‍ക്കാട്:പൂരാഘോഷത്തോടനുബന്ധിച്ച് പൂരാഘോഷ കമ്മിറ്റി നല്‍കുന്ന ആലിപ്പറമ്പ് ശിവരാമ പൊതുവാള്‍ സ്മാരക വാദ്യ പ്രവീണ പുരസ്‌കാരം മദ്ദളം കലാകാരന്‍ കല്ലേകുളങ്ങര കൃഷ്ണന്‍വാര്യര്‍ക്ക് സ മര്‍പ്പിച്ചു.പുരസ്‌കാരം സമര്‍പ്പണ ചടങ്ങ് എന്‍ ഷംസുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

കെടിഡിസി ചെയര്‍മാന്‍ പികെ ശശി പുരസ്‌കാരം സമര്‍പ്പിച്ചു. ക്ഷേ ത്രം മാനേജിംഗ് ട്രസ്റ്റി കെ.എം.ബാലചന്ദ്രനുണ്ണി പൊന്നാട അണിയി ച്ചു.ഡോ.എന്‍ പി വിജയകൃഷ്ണന്‍ രചിച്ച ആലിപ്പറമ്പ് ശിവരാമ പൊതു വാളിന്റെ ജീവചരിത്രം വാദ്യമാധുരി കേരള കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ.ടി.കെ നാരായണന്‍ പ്രകാശനം ചെയ്തു. എം.ഉണ്ണി കൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി.രാജാനന്ദ് ചെര്‍പ്പുളശ്ശേരി പുസ്തകം പരി ചയപ്പെടുത്തി.ജീവകാരുണ്യ പ്രവര്‍ത്തകന്‍ അസ്ലം അച്ചുവിനെ നഗ രസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ആദരിച്ചു.

പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ സി സച്ചിദാനന്ദന്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം പുരുഷോത്തമന്‍,നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ കെ പ്രസീത,കൗണ്‍സിലര്‍മാരായ ടി ആര്‍ സെബാസ്റ്റ്യന്‍, അരുണ്‍കുമാര്‍ പാലക്കുറുശ്ശി,വി അമുദ,മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി എ കൃഷ്ണദാസ്,ഡോ.എ പി രാധാകൃഷ്ണന്‍,പി ശങ്കരനാരായണന്‍ എ ന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!