അലനല്ലൂര്‍: മാര്‍ച്ച് 16ന് അമ്പലപ്പാറ സെന്ററില്‍ നടക്കുന്ന പതി മൂ ന്നാം ഘട്ട വെളിച്ചം ബാല വെളിച്ചം ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയുടെ എടത്തനാട്ടുകര മണ്ഡലം സംഗമം നടത്തുന്നതിനു വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു. ഹംസു പാറക്കോട്ടില്‍ ഉദ്ഘാ ടനം ചെയ്തു.സ്വാഗത സംഘം ചെയര്‍മാനായി അബ്ദു മാസ്റ്ററെയും ക ണ്‍വീനര്‍ ആയി അന്‍സാറിനെയും ജോയിന്റ് കണ്‍വീനര്‍ ആയി നാസര്‍ മാസ്റ്റരെയും രക്ഷാധികാരികളായി അബ്ദുപ്പുഹാജി, ഉബൈ ദുള്ള കോട്ടോപ്പാടം,അബ്ദുല്ലാ കാപ്പുങ്ങല്‍,റഷീദ് ചതുരാല, ഉബൈ ദുള്ള കാരാ എന്നിവരെയും തിരഞ്ഞെടുത്തു.സബ് കമ്മിറ്റി ഭാരവാ ഹികള്‍:ഉമ്മര്‍ പാറക്കല്‍ കുഞ്ഞമ്മു ഹംസ ടിപി.ഐ എസ് എം കെ എന്‍ എം ജില്ലാ മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ ഇരുപത്തിയ ഞ്ചോളം നേതാക്കള്‍ പങ്കെടുത്തു. ഹംസ മാസ്റ്റര്‍ നന്ദി പറഞ്ഞു.