മണ്ണാര്‍ക്കാട്: ജനങ്ങളെ സംരക്ഷിക്കുക, ,രാജ്യത്തെ രക്ഷിക്കുകയെ ന്ന മുദ്രവാക്യവുമായി ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ദേശവ്യാ പ കമായി നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ മ ണ്ണാര്‍ക്കാട് ചേര്‍ന്ന ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ഡിവിഷന്‍ കമ്മിറ്റി തീരുമാനിച്ചു.പണിമുടക്കിനോടനുബന്ധിച്ച് വിവിധ പ്രചര ണപരിപാടികളും സംഘടിപ്പിക്കും.

മാര്‍ച്ച് 12ന് നാലു മണിക്ക് റൂറല്‍ ബാങ്ക് ഹാളില്‍ ഡിവിഷന്‍ പ്രവര്‍ ത്തക യോഗവും 15,16 തിയതികളിലായി പഞ്ചായത്ത്,മുനിസിപ്പല്‍ തല യോഗവും ചേരും.സമരപ്രചരണാര്‍ത്ഥം ജില്ലയില്‍ നടത്തുന്ന രണ്ട് പ്രചരണ ജാഥകളില്‍ ഒന്നായ പടിഞ്ഞാറന്‍ മേഖല ജാഥ 21ന് നാല് മണിക്ക് മണ്ണാര്‍ക്കാട് നിന്നും പ്രയാണം ആരംഭിക്കും.22ന് കരി മ്പയില്‍ സ്വീകരണം നല്‍കും.25ന് തൊഴിലാളികളുടെ വീടുകളില്‍ സമരജ്വാല തെളിയിച്ച് പ്രതിജ്ഞയെടുക്കും.26ന് പഞ്ചായത്ത് തല പ്രചരണ ജാഥ സംഘടിപ്പിക്കും.27ന് താലൂക്ക് മുഴുവന്‍ മൈക്ക് പ്ര ചരണം നടത്തും.കോര്‍ണ്ണര്‍യോഗങ്ങളും സംഘടിപ്പിക്കും. പണി മുടക്ക് ദിവസങ്ങളായ 28,29 തിയതികളില്‍ 48 മണിക്കൂര്‍ സമര കേന്ദ്രം സംഘടിപ്പിക്കാനും ധാരണയായി.

യോഗത്തില്‍ ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി പി ആര്‍ സുരേഷ് അധ്യക്ഷനായി.സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി മനോ മോഹനന്‍ വിശദീകരണം നടത്തി.വിവിധ തൊഴിലാളി സംഘടനാ നേതാക്കളായ എം കൃഷ്ണകുമാര്‍,ടി പി മുസ്തഫ,നാസര്‍ പാതാക്കര,പി. സി.ഹൈദരാലി,അയ്യപ്പന്‍,ഹക്കീം മണ്ണാര്‍ക്കാട്,കെ കെ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.കെടി ഹംസപ്പ സ്വാഗതവും ചിന്നക്കുട്ടന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!