മണ്ണാര്‍ക്കാട് :നഗരം ഇനി ഒരാഴ്ചക്കാലം പൂരാഘോഷത്തിന്റെ ആവേ ശ നിമിഷങ്ങളിലാവും.അരകുര്‍ശ്ശി ഉദയര്‍ക്കുന്ന് ഭവഗതി ക്ഷേത്ര ത്തിലെ പൂരം പുറപ്പാട് വ്യാഴാഴ്ചയാണ്.രാത്രി 11ന് ഉദയര്‍കുന്ന് ഭഗവ തി പ്രഥമ ആറാട്ടിന് ഇറങ്ങുന്നതാണ് പൂരാഘോഷത്തിന്റെ പ്രധാന ചടങ്ങ്.ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതി രിപ്പാടിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന താന്ത്രിക ചടങ്ങുകള്‍ക്ക് ശേഷമാണ് പൂരാഘോഷങ്ങള്‍ തുടങ്ങുക.ഒരുക്കങ്ങളെല്ലാം പൂര്‍ത്തി യായതായി പൂരാഘോഷ കമ്മിറ്റി അറിയിച്ചു.
വ്യാഴാഴ്ച രാവിലെ താന്ത്രിക ചടങ്ങുകള്‍,പൂജകള്‍,വൈകീട്ട് പുല്ലി ശ്ശേരി ശ്രീമഹാവിഷ്ണു ക്ഷേത്രം ഭജനസമിതി അവതരിപ്പിക്കുന്ന ഭജ നാമൃതം ആലിപ്പുറമ്പ് ശിവരാമ പൊതുവാള്‍ സ്മാരക വാദ്യപ്രവീണ പുരസ്‌കാരം സമര്‍പ്പണവും ഡോ.എന്‍.പി വിജയകൃഷ്ണന്‍ ആലിപ്പറ മ്പ് ശിവരാമ പൊതുവാളിനെ കുറിച്ച് രചിച്ച ജീവചരിത്ര പുസ്തകം വാദ്യമാധുരി പ്രകാശനവും ജീവകാരുണ്യപ്രവര്‍ത്തകന്‍ അസ്ലം അച്ചുവിനെ ആദരിക്കലും നടക്കും.രാത്രി 11ഓടെയാണ് ഭഗവ തി യുടെ ആദ്യ ആറാട്ടെഴുന്നെള്ളിപ്പ്.വലിയാറാട്ട് ദിവസം വരെ എല്ലാ ദിവസവും രാവിലെയും വൈകീട്ടും രണ്ട് ആറാട്ടെഴുന്നെള്ളിപ്പു ണ്ടാകും.
മൂന്നാം പൂര നാളായ 12ന് പൂരത്തിന് കൊടിയേറും.14ന് കൂട്ടുവിളക്ക്, 15ന് ചെറിയാറാട്ട്,16ന് വലിയാറാട്ട് നടക്കും.വലിയാറാട്ടു ദിവസം രാ വിലെ പൂരത്തിന്റെ വിശേഷ ചടങ്ങായ കഞ്ഞിപ്പാര്‍ച്ച കുന്തിപ്പുഴ ആറാട്ടു കടവില്‍ ചടങ്ങായി നടത്തും.പൊതുജനങ്ങള്‍ക്ക് വിതരണ മുണ്ടായിരിക്കില്ല.രാത്രിയില്‍ കാഴ്ച ശീവേലിയുമുണ്ടാകും.വൈകീട്ട് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ സ്ഥാനീയ ചെട്ടിയാന്‍മാരെ ആനയിക്കും.ഇത്തവണ ദേശവേലകള്‍ ഉണ്ടായിരിക്കില്ല.17ന് ചെട്ടി വേലയോടെ പൂരാഘോഷം സമാപിക്കും.