മണ്ണാര്‍ക്കാട്: നഗരം പൂരോത്സവത്തിന്റെ രാപകലുകളിലേക്ക്. ഒരാ ഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന മണ്ണാര്‍ക്കാട് പൂരം മാര്‍ച്ച് 10ന് തുടങ്ങു മെന്ന് പൂരാഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും കോവിഡ് മാന ദണ്ഡങ്ങളും ഇത്തവണയും പൂരാഘോഷം.ക്ഷേത്രം തന്ത്രി പന്തല ക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മിക ത്വത്തില്‍ നടക്കുന്ന താന്ത്രിക ചടങ്ങുകള്‍ക്ക് ശേഷമാണ് ആഘോ ഷം നടക്കുക.ക്ഷേത്ര ചടങ്ങുകള്‍ക്ക് പ്രാമുഖ്യം നല്‍കിയുള്ള ആ ഘോഷപരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.
മാര്‍ച്ച് 10ന് പൂരം പുറപ്പാട് ദിവസം രാത്രി 11ന് ഭഗവതിയുടെ ആദ്യ ആറാട്ടെഴുന്നള്ളി പ്പ് നടക്കും.തുടര്‍ന്ന് വലിയാറാട്ടു ദിവസം വരെ എല്ലാ ദിവസവും രാവിലെയും വൈകീട്ടും രണ്ട് ആറാട്ടെഴുന്നെള്ളി പ്പുണ്ടാകും. ദിവ സവും വൈകീട്ട് നാദസ്വരം, തായമ്പക, ചാക്യാര്‍ കൂത്ത്, ഓട്ടന്‍തു ള്ളല്‍,ഇരട്ടത്തായമ്പക,ഇരട്ടനാദസ്വരം എന്നിവയു ണ്ടാകും, വിവിധ ങ്ങളായ കലാപരിപാടികളും അരങ്ങേറും.മൂന്നാം പൂരനാളായ 12ന് വൈകീട്ട് ആറ മണിയ്ക്ക് പൂരത്തിന് കൊടിയേ റും.14ന് കൂട്ടുവിള ക്ക്,15ന് ചെറിയാറാട്ട്,16ന് വലിയാറാട്ടും നടക്കും.
വലിയാറാട്ടു ദിവ സം രാവിലെ പൂരത്തിന്റെ വിശേഷ ചടങ്ങായ ക ഞ്ഞിപ്പാര്‍ച്ച കു ന്തിപ്പുഴ ആറാട്ടു കടവില്‍ ചടങ്ങായി നടത്തും. പൊ തുജനങ്ങള്‍ക്ക് വിതരണമുണ്ടായിരിക്കില്ല.രാത്രിയില്‍ കാഴ്ച ശീവേ ലിയുമുണ്ടാകും. 17ന് ചെട്ടിവേലയോടെ പൂരാഘോഷം സമാപിക്കും. വൈകീട്ട് പഞ്ച വാദ്യത്തിന്റെ അകമ്പടിയോടെ സ്ഥാനീയ ചെട്ടി യാന്‍മാരെ ആന യിക്കും.ഇത്തവണ ദേശവേലകള്‍ ഉണ്ടായിരിക്കി ല്ലെന്നും ഭാരവാ ഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ പൂരാ ഘോഷ കമ്മിറ്റി പ്രസിഡന്റ് കെ സി സച്ചിദാനന്ദന്‍,സെക്രട്ടറി എം പുരുഷോത്തമന്‍ ട്രഷറര്‍ പി. ശങ്കരനാരായണന്‍, ജോയിന്റ് സെക്ര ട്ടറി പി. ഗോപാല കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.