മണ്ണാര്‍ക്കാട് : പൂരാഘോഷ കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ആലി പ്പറമ്പ് ശിവരാമപ്പൊതുവാള്‍ സ്മാരക വാദ്യപ്രവീണ പുരസ്‌കാര ത്തിന് അര്‍ഹനായ മദ്ദളകലാകാരന്‍ കല്ലേക്കുളങ്ങര കൃഷ്ണവാരിയ ര്‍ക്കുള്ള പുര സ്‌കാരദാനവും മണ്ണാര്‍ക്കാടിന്റെ ജീവകാരുണ്യ പ്രവര്‍ത്തകനായ അസ്ലം അച്ചുവിനെ ആദരിക്കലും മാര്‍ച്ച് 10ന് നടക്കുമെന്ന് പൂരാ ഘോഷ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സദസ് എന്‍ ഷംസുദ്ദീന്‍ എം എല്‍എ ഉദ്ഘാടനം ചെയ്യും.കെടിഡിസി ചെയര്‍മാന്‍ പികെ ശശി പുരസ്‌കാരം സമ്മാനിക്കും.അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേ ത്രം മാനേജിംഗ് ട്രസ്റ്റി കെ എം ബാലചന്ദ്രനുണ്ണി പൊന്നാട അണിയി ക്കും.ചടങ്ങില്‍ ആലിപ്പറമ്പ് ശിവരാമപ്പൊതു വാളിനെ കുറിച്ച് ഡോ. എന്‍.പി വിജയകൃഷ്ണന്‍ രചിച്ച ജീവചരിത്ര പു സ്തകം വാദ്യമാധുരി കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എബ്രഹാം മാത്യു പ്രകാശനം ചെയ്യും.കേരള കലാമാണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ.ടികെ നാരായണന്‍ പുസ്തകം ഏറ്റുവാങ്ങും .രാജാനന്ദ് ചെര്‍പ്പുളശ്ശേരി പുസ്തകം പരിചയപ്പെടുത്തും.നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അസ്ലം അച്ചുവിനെ ആദരിക്കും.
പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ സി സച്ചിദാനന്ദന്‍ അധ്യക്ഷത വഹിക്കും.വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത,നഗരസഭാ കൗണ്‍സി ലര്‍മാരായ ടിആര്‍ സെബാസ്റ്റ്യന്‍,അരുണ്‍കുമാര്‍ പാലക്കുറുശ്ശി, അമുദ ഡിവൈഎസ്പി വിഎ കൃഷ്ണദാസ്,ഡോ.എ പി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.പൂരാഘോഷ കമ്മിറ്റി സെക്രട്ടറി എം പുരുഷോത്തമന്‍ സ്വാഗതവും പി ശങ്കരനാരായണന്‍ നന്ദിയും പറയും.വാര്‍ത്താ സമ്മേളനത്തില്‍ പൂരാഘോഷ കമ്മിറ്റി പ്രസിഡ ന്റ് കെ സി സച്ചിദാനന്ദന്‍,സെക്രട്ടറി എം പുരുഷോത്തമന്‍,ട്രഷറര്‍ പി. ശങ്കരനാരായണന്‍, ജോയിന്റ് സെക്രട്ടറി പി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.