മണ്ണാര്‍ക്കാട്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീശാക്തീ കരണ സന്ദേശ പ്രചരണാര്‍ത്ഥം വനിതകള്‍ക്കായി ഗ്രാമയാത്രയും വിനോദയാത്രയും ഒരുക്കി ആനവണ്ടി. മാര്‍ച്ച് എട്ട് മുതല്‍ 13 വരെ വനിതകള്‍ക്ക് മാത്രമായാണ് കെ.എസ.്ആര്‍.ടി.സി പ്രത്യേക ഉല്ലാ സയാത്രകള്‍ ഒരുക്കുന്നത്.മാര്‍ച്ച് എട്ടിന് എറണാകുളം വണ്ടര്‍ലായി ലേക്കാണ് ആദ്യ ഏകദിന ഉല്ലാസയാത്ര.രാവിലെ 6.30 ന് പാലക്കാട് കെ.എസ്.ആര്‍.ടി.സി.സ്റ്റാന്‍ഡില്‍ നിന്ന് യാത്ര ആരംഭിക്കും. കൊ ച്ചിമെട്രോ, ലുലുമാള്‍ എന്നിവ സന്ദര്‍ശിച്ച് രാത്രി 9.30 ന് പാലക്കാട് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ എത്തുന്ന രീതിയിലാണ് ക്രമീക രണം.1285 രൂപയാണ് ചിലവ്. നെല്ലിയാമ്പതിയിലേക്ക് ഒമ്പതാം തീയ തി മുതല്‍ യാത്ര തുടങ്ങും. 35 വനിതകള്‍ ഉള്‍പ്പെടുന്ന യാത്രികര്‍ക്കാ ണ് അവസരം.രണ്ട് ബസുകള്‍ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. പാല ക്കാടിന്റെ ഗ്രാമീണഭംഗി അടുത്തറിയുന്നതിനായി ഗ്രാമയാത്ര എ ന്ന പേരില്‍ 12ന് കല്‍പാത്തിയുടെ ഉള്‍വഴികളിലൂടെ കെ.എസ്. ആ ര്‍.ടി.സി യാത്ര ഒരുക്കിയിട്ടുണ്ട്.കല്‍പാത്തി ഗ്രാമത്തിലൂടെ സഞ്ചരി ച്ച ശേഷം രാമശ്ശേരി വഴി രാമശ്ശേരി ഇഡ്ഡലി കഴിച്ച് രാമശ്ശേരിയിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കും. മലയാള മനോരമ കര്‍ഷകശ്രീ അ വാര്‍ഡ് ജേതാവ് ഭുവനേശ്വരിയുടെ വീട് സന്ദര്‍ശിക്കും. അവിടെ വനിതാദിനത്തോടനുബന്ധിച്ച് മാതൃത്വത്തിന്റെ പ്രസക്തി വിളി ച്ചോതി പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്‌കാരം സംഘടിപ്പിക്കുമെന്ന് അ ധ്യകൃതര്‍ അറിയിച്ചു. ശേഷം ചുള്ളിയാര്‍ ഡാം, മുതലമട എന്നിവിട ങ്ങള്‍ സന്ദര്‍ശിച്ച് രാത്രി ഒമ്പത് മണിയോടെ മടങ്ങും. പരിപാടിയുടെ ഭാഗമായി വനിതാ യാത്രികരെ കെ.എസ്.ആര്‍.ടി.സി ആദരിക്കു മെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 9746203571,8714062425

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!