കല്ലടിക്കോട് : ടാറിങ്ങിന് പിന്നാലെ പൈപ്പിടാൻ വേണ്ടി റോഡുകൾ കുത്തിപ്പൊളിക്കുന്ന രീതി ഉണ്ടാകില്ലെന്ന് പറഞ്ഞ മന്ത്രിയുടെ വാ ക്ക് വെറുതെയായി, വാട്ടർ അതോറിറ്റി കുത്തിപൊളിക്കൽ തുടങ്ങി. ദേശീയ പാതയിൽ കല്ലടിക്കോട് ടാറിംഗ് പൂർത്തിയാക്കി വശങ്ങളി ൽ കല്ലുകൾ പതിപ്പിച്ച ഭാഗത്താണ് വാട്ടർ അതോറിറ്റിയുടെ വെട്ടി പ്പൊളിക്കൽ തുടങ്ങിയത്. മണ്ണ് മാന്തി യന്ത്രമുപയോഗിച്ച് റോഡി ന്റെ നടപ്പാത വെട്ടി പൊളിച്ചാണ് കുടിവെള്ള പൈപ്പിടൽ നടക്കു ന്നത്. ഇത് റോഡുപണിക്ക് മുമ്പായി തീർത്തിരുന്നുവെങ്കിൽ ജനങ്ങ ൾക്ക് യാത്രാതടസ്സം ഇല്ലാതാവുകയും അധികച്ചെലവ് കുറയ്ക്കുക യും ചെയ്യാമായിരുന്നു. കുടിവെള്ളമെത്തിക്കുന്ന കൂറ്റൻ പൈപ്പുകൾ ഇപ്പോഴാണ് ഈ പ്രദേശത്ത് എത്തിയിരിക്കുന്നത്. ജോലികൾ കൂടുത ലും നടക്കുന്നത് രാത്രിക്ക് ഇരുട്ടിൻറെ മറവിലാണ്. റോഡ് ടാർ ചെയ്ത് രണ്ടു മാസം കഴിയും മുമ്പ് റോഡ് കുത്തിപ്പൊളിക്കുന്ന നടപടിക്കെ തിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉയർന്നിരിക്കുന്നത്.