തൃത്താല: സര്‍വ്വേ- ഭൂരേഖ വകുപ്പിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ റീ സര്‍വേയുടെ ഭാഗമായി പട്ടാമ്പി താലൂക്കിലെ തൃത്താല വില്ലേജി ല്‍ ഡ്രോണ്‍ ഫ്ളൈ ഉദ്ഘാടനം സ്പീക്കര്‍ എം ബി രാജേഷ് നിര്‍വഹി ച്ചു.
കേരളത്തില്‍ ഡ്രോണ്‍ സര്‍വ്വേ നടത്തുന്നത് ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച അവ്യക്തതകളും പ്രശ്നങ്ങളും പരിഹരിക്കുമെന്ന് നിയ മസഭാ സ്പീക്കറും തൃത്താല എം.എല്‍.എ.യുമായ എം ബി രാജേഷ് പറഞ്ഞു. എല്ലാവര്‍ക്കും രേഖ ലഭ്യമാക്കുക എന്ന പ്രവര്‍ത്തനത്തി ന്റെ ഭാഗമായി റവന്യു വകുപ്പിന്റെ ‘എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമി ക്കും രേഖ’ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് ഡ്രോണ്‍ സര്‍വ്വേ എന്നും സ്പീക്കര്‍ പറഞ്ഞു. ജനുവരി ആറിന് തൃത്താലയില്‍ പട്ടയ വിതരണത്തിന് എത്തിയ റവന്യുമന്ത്രി കെ രാജനാണ് ഡ്രോണ്‍ സര്‍വ്വേ ആരംഭിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.ചുരുങ്ങിയ സമ യം കൊണ്ട് സര്‍വ്വേ നടപടികള്‍ക്ക് തുടക്കമിട്ടത് ജീവനക്കാരുടെ യും ജനപ്രതിനിധികളുടെയും ആത്മാര്‍ത്ഥ ഇടപെടലുകള്‍ കൊണ്ടാ ണെന്നും തുടര്‍ന്നും ജനങ്ങളുടെ പിന്തുണ അനിവാര്യമാണെനും സ്പീ ക്കര്‍ പറഞ്ഞു. ഡ്രോണ്‍ സര്‍വ്വേയുടെ സ്വിച്ചോണ്‍ കര്‍മ്മവും സ്പീക്കര്‍ നിര്‍വ്വഹിച്ചു.തൃത്താല വി കെ കടവില്‍ നടന്ന പരിപാടിയില്‍ ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വി പി റജീന, തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ജയ, വൈസ് പ്രസിഡണ്ട് ശ്രീനിവാ സന്‍ ഉള്‍പ്പെടെ ഭരണ സമിതി അംഗങ്ങളും പട്ടാമ്പി തഹസീല്‍ദാര്‍ , പട്ടാമ്പി ഭൂരേഖാ തഹസില്‍ദാര്‍,പാടശേഖര സമിതി പ്രസിഡന്റ് തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.