പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ കെ-ഡിസ്‌കിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന  യങ്ങ് ഇന്നവേറ്റേഴ്സ്  പ്രോഗ്രാമില്‍ സ്‌കൂള്‍-കോളേജ് വി ദ്യാര്‍ഥികള്‍ക്കും ഗവേഷണ മേഖലയിലുള്ളവര്‍ക്കും പ്രീ-രജിസ്ട്രേ ഷന്‍ 28 വരെ പൂര്‍ത്തിയാക്കാമെന്ന് ജില്ലാ പ്രോഗ്രാം എക്‌സിക്യൂട്ടീവ് അറിയിച്ചു. 13 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്കാണ് അവസരം. വി ദ്യാര്‍ത്ഥികള്‍ക്ക്  വികസനവുമായി ബന്ധപ്പെട്ട അവരുടെ നൂതനാശ യങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനുമാ വ ശ്യമായ സാങ്കേതിക സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

നിലവിലുള്ള  പ്രീ-രജിസ്ട്രേഷന്‍ ഘട്ടത്തില്‍ എല്ലാ വിദ്യാര്‍ഥികളും വ്യക്തിഗതമായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ര ജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ ത്ഥികള്‍ക്ക്  ഓണ്‍ലൈനായി വോയിസ് ഓഫ് കസ്റ്റമര്‍ പരിശീലനം നല്‍കുകയും ട്രെയിനിങ് പൂര്‍ത്തിയാകുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുമാണ്.  തുടര് ന്ന് വിദ്യാര്‍ത്ഥി കള്‍ ക്ക് രണ്ട് മുതല്‍ അഞ്ച് വരെ അടങ്ങുന്ന ഗ്രൂപ്പുക ളായി അവരുടെ ആശയങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. തെരഞ്ഞെടുക്കുന്ന 8000 ടീമുകള്‍ക്ക് 25,000 രൂപയും 2000 ടീമുകള്‍ക്ക് 50,000 രൂപയും കൂ ടാതെ സംസ്ഥാ നതലത്തില്‍ തെരഞ്ഞെടുക്കുന്ന 900 ടീമുകള്‍ക്ക് മൂ ന്നുവര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന മെന്ററിംഗ്, സാമ്പത്തിക സാ ങ്കേതിക സഹായങ്ങള്‍ നല്‍കും. ഇതിനുപുറമെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ ത്ഥികളെ ഈ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്ന വിദ്യാ ഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ  ലഭിക്കും.

കൃഷി, മൃഗസംരക്ഷണം, സഹായ സാങ്കേതികവിദ്യ , ബിസിനസ് മോഡല്‍ ഇന്നൊവേഷന്‍സ്, കാലാവസ്ഥാവ്യതിയാനവും ദുരന്തനി വാരണവും, ആധുനിക വൈദ്യ സഹായങ്ങള്‍ ,ബയോമെഡിക്കല്‍ ടെക്നോളജി, യുനാനി, സിദ്ധ, ആയുര്‍വേദം, നാച്ചുറോപ്പതി, ഹോ മിയോപ്പതി, മാലിന്യസംസ്‌കരണം, കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍, പ്രായമായവര്‍ നേരിടുന്ന പ്രശ്നങ്ങള്‍, മത്സ്യബന്ധന മേഖല തുടങ്ങിയ വയാണ് വിഷയങ്ങള്‍. yip.kerala.gov.in എന്ന വെബ് പോര്‍ട്ടലില്‍ ലോ ഗിന്‍ ചെയ്ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!