തിരുവനന്തപുരം: പൊതുജനങ്ങൾക്ക് സർക്കാരിൽ നിന്നും ലഭിക്കേ ണ്ട വിവിധ സേവനങ്ങൾ ഓൺലൈനാക്കി മാറ്റുന്നിൽ പുതിയ ഒരു നാഴികകക്കല്ല് കേരളം പിന്നിട്ടിരിക്കുകയാണ്. ജനങ്ങൾക്ക് നൽകു ന്ന എല്ലാ സേവനങ്ങളും ഓൺലൈൻ ആക്കണമെന്നത് സംസ്ഥാന സർക്കാരിന്റെ ദൃഢനിശ്ചയമായിരുന്നു. ഈ സർക്കാർ അധികാര ത്തിൽ വന്ന് അഞ്ച് മാസത്തിനുളളിൽ ആ ലക്ഷ്യം സാക്ഷാത്ക്ക രിക്കാൻ സർക്കാരിന് സാധിച്ചു. 2021 ഒക്ടോബർ 1ന്  www.services.kerala.gov.in എന്ന ഇ സേവന പോർട്ടൽ സർക്കാർ പൊതുജനങ്ങൾക്കായി തുറന്നു നൽകുമ്പോൾ 31 വകുപ്പുകളുടെ 308 സേവനങ്ങൾ ആയിരുന്നു ഇ സേവനത്തിലേക്ക് മാറിയിരുന്നത്. ഇന്ന് 65 വകുപ്പുകളുടെ 610 സേവനങ്ങളാണ് ജനങ്ങളുടെ വിരൽത്തുമ്പി ലേക്ക് എത്തുന്നത്.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ വീടുകളി ൽ ഇരുന്നുതന്നെ സർക്കാരിന്റെ എല്ലാ സേവനങ്ങളും ഒരു പോർട്ട ലിലൂടെ ലഭ്യമാക്കുന്നു. ഓരോ വകുപ്പിന്റെയും സൈറ്റുകളിൽ കയ റാതെ ഏക സൈറ്റിൽ കയറിയാൽ എല്ലാ വകുപ്പുകളുടെയും സേ വനങ്ങൾ ലഭ്യമാകുന്നു എന്നത് പൊതുജനങ്ങളിൽ വലിയ ആശ്വാ സമുണ്ടാക്കുന്ന കാര്യമാണ്.കേരളത്തിലെ വിവിധ വകുപ്പുകൾ നൽ കുന്ന സേവനങ്ങളുടെ പുരോഗതി വെബ്സൈറ്റിലെ ഡാഷ്ബോർ ഡിൽ പൊതുജനങ്ങൾക്ക് ലഭ്യമാണ്. എത്ര അപേക്ഷ ലഭിച്ചു, അപേ ക്ഷയുടെ പുരോഗതി, എത്രയെണ്ണത്തിൽ തീർപ്പായി, ബാക്കി എത്ര യുണ്ട് തുടങ്ങി എല്ലാ വിശദാംശങ്ങളും പൊതുജനങ്ങൾക്ക് പരിശോ ധിക്കാം. ഇതിലൂടെ വിവിധ വകുപ്പുകളുടെ പ്രകടനമികവ് ജനങ്ങ ൾക്ക് മനസിലാക്കാം. വെബ്പോർട്ടൽ കൂടാതെ എം സേവനം മൊ ബൈൽ ആപ്പ് ആൻഡ്രോയിഡ് , ഐ.ഒ.എസ്. പ്ലാറ്റ് ഫോമുകളിൽ ലഭ്യമാണ്.വിവിധ വകുപ്പുകളിലായി ഇതുവരെ ലഭിച്ച അപേക്ഷ കളിൽ 91 ശതമാനത്തിൽ കൂടുതലും അപേക്ഷകർക്കും അതിന്റെ ഫലം ലഭിച്ചു. സമൂഹത്തിന്റെ നാനാതുറയിലുളളവർക്ക് ഒരുപോ ലെ ആശ്രയിക്കാൻ പറ്റുന്ന വലിയ വിവരദായക സംവിധാനമായി കേരള സ്റ്റേറ്റ് പോർട്ടൽ മുന്നോട്ടുളള യാത്രയിലാണ്.എം സേവനം ആപ്പ് പ്ലേ സ്റ്റോർ ലിങ്ക് ചുവടെ:https://play.google.com/store/apps/details…ആപ്പ് സ്റ്റോർ ലിങ്ക്:https://apps.apple.com/us/app/msevanam/id1587341946

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!