പാലക്കാട്: ഇനിയും മലകയറുമെന്നും ട്രാക്കിങില്‍ തുടര്‍ന്നും താ ല്‍പര്യമുണ്ടെന്നും 45 മണിക്കൂറോളം മലമ്പുഴ കുറുമ്പാച്ചി മലയിടു ക്കില്‍ കുടുങ്ങി രക്ഷപ്പെട്ട യുവാവ് ആര്‍.ബാബു പറഞ്ഞു.ജില്ലാ ആ ശുപത്രിയിലെ എമര്‍ജന്‍സി കെയര്‍ യൂണിറ്റില്‍ ഡിസ്ചാര്‍ജ്ജ് ദിവസം പ്രസന്നവദനനായിരുന്നു മലമ്പുഴ ചേറാട് സ്വദേശിയായ ബാബു. ജി ല്ലാ ആശുപത്രിയിയില്‍ ചികിത്സയിലായിരുന്ന ബാബു ഇന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാ ഥ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന അവസരത്തില്‍ മലയിടുക്കില്‍ അകപ്പെട്ട 45 മണിക്കൂര്‍ അനുഭവം വെളിപ്പെടുത്തുകയായിരുന്നു.
കുറുമ്പാച്ചി മല ഇതിന് മുന്‍പ് രണ്ട് തവണ പകുതി വരെ കയറിയി ട്ടുണ്ട്. ഇത്തവണ കയറിയത് മൂന്നാം തവണയാണ്. ആ കയറ്റം വിജ യകരമായിരുന്നു. പക്ഷെ വീണുപോയി. ഫെബ്രുവരി ഏഴിന് മൂന്ന് കൂട്ടുക്കാരുമൊത്താണ് മല കയറാന്‍ പോയത്. മലകയറി പകുതി എത്തിയപ്പോള്‍ കൂട്ടുകാര്‍ മലകയറ്റത്തില്‍ നിന്നും പിന്‍മാറുകയും ബാബു ഒറ്റക്ക് കയറ്റം തുടരുകയുമായിരുന്നു. തുടര്‍ന്ന് മലമുകളില്‍ എത്തിയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു. വീഴ്ചയില്‍ കാലി ന് പരുക്ക് പറ്റിയിരുന്നു. കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായി രു ന്നതിനാല്‍ താന്‍ മലയിടുക്കില്‍ കുടുങ്ങിയ വിവരവും കാലിലെ പരുക്കും ഫയര്‍ഫോഴ്സിനെയും കൂട്ടുകാരെയും അറിയിക്കാനായി. ചെറുപ്പം മുതല്‍ ചെറിയ മലകള്‍ കയറുന്ന ശീലവും ബാബുവി നുണ്ട്.
മലകയറുമ്പോള്‍ കുടിവെള്ളം കൈയില്‍ കരുതാന്‍ കഴിഞ്ഞിരു ന്നില്ല.മലയിടുക്കില്‍ കുടുങ്ങിയപ്പോള്‍ പകല്‍ സമയത്തെ ചൂടും രാത്രിയിലെ തണുപ്പും മാറി മാറി അനുഭവപ്പെട്ടത് ശരീരത്തിന് ക്ഷീണം ഉണ്ടായി. ഭയം തോന്നിയിരുന്നില്ല. മലയടിവാരത്ത് രക്ഷാ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ആളനക്കം കണ്ടിരുന്നു. അതിനാല്‍ രക്ഷ പ്പെടും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ചൂട് കൂടുതലായി അനുഭവപ്പെ ട്ടപ്പോള്‍ ആദ്യം വഴുതി വീണ സ്ഥലത്ത് നിന്നും തൊട്ട് താഴേക്ക് മാ റി നില്‍ക്കുകയായിരുന്നു. മലയിടുക്കില്‍ നിന്നും തന്നെ രക്ഷപ്പെടു ത്തിയ മദ്രാസ് റെജിമെന്റിലെ കരസേനാംഗം ബാലകൃഷ്ണനെ നേരി ല്‍ കാണാന്‍ ആഗ്രഹം ഉണ്ടെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ എല്ലാവരോടും നന്ദിയുണ്ടെന്നും ബാബു പറഞ്ഞു.
ബാവുവിന്റെ ഡിസ്ചാര്‍ജ്ജ് വേളയില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ടി.പി ശ്രീദേവി, ബാബുവിനെ ചികിത്സിച്ച ഡോക്ടര്‍മാരായ എന്‍. സോന(ഫിസിഷന്‍) കൃഷ്ണദാസ് (നെഫ്രോളജിസ്റ്റ്) അഭിജിത്ത് (സൈ ക്യാട്രി) ദിന്‍ഷാദ് (സര്‍ജന്‍) ദിലീപ് (ഓര്‍ത്തോ), ക്യാഷ്യാലിറ്റി ഇന്‍-ചാര്‍ജ്ജ് ഡോ.രാജേഷ്, മറ്റ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ജില്ലാ ആ ശുപത്രി ജീവനക്കാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.സുമ എ ന്നിവരുടെ സാന്നിദ്ധ്യമുണ്ടായി.